Atlee about Shah Rukh Khan: 'നമ്മളെയൊക്കെ ആര് കാണാനെന്ന് ചോദിച്ചപ്പോൾ ഷാരൂഖ് എന്നായിരുന്നു മറുപടി'
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
Atlee about Shah Rukh Khan ഒരു കംഫർട്ട് സോണിലായിരുന്നപ്പോഴാണ് ഒരു സിനിമ ചെയ്യാനുള്ള അവസരം ലഭിച്ചതെന്നും അപ്പോൾ ദളപതി വിജയ് ഈ സിനിമ നീ ചെയ്തേ പറ്റു എന്ന് പറഞ്ഞെന്നും അറ്റ്ലീ വ്യക്തമാക്കുന്നു. വിജയ് തന്ന ആ മോട്ടിവേഷനിൽ നിന്നാണ് കംഫർട്ട് സോൺ വിട്ടുപുറത്തേക്ക് വരണം എന്ന് തോന്നിയത്. രാജ റാണി സിനിമയിൽ സഹായിച്ച ആലിഫ് ഒരു ദിവസം തന്നെ മുംബൈയിൽ നിന്ന് വിളിച്ചതായും നിങ്ങളെ ഒരാൾക്ക് കാണണം എന്ന് പറഞ്ഞതായും അദ്ദേഹം നമ്മളെയൊക്കെ ആര് കാണാൻ എന്ന് ചോദിച്ചപ്പോൾ ഷാരൂഖ് എന്നായിരുന്നു മറുപടി. പത്തു വർഷം മുൻപ് എന്തിരൻ സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി മുംബൈയിൽ പോയ സമയത്തെക്കുറിച്ചും അറ്റ്ലീ ഓർത്തെടുക്കുന്നുണ്ട്. അന്ന് സംവിധായകൻ ശങ്കറിന്റെ അസിസ്റ്റന്റ് ആയിരുന്നു.