ബിഗ് ബജറ്റ് പ്രോജക്ടിലേക്ക് അപർണ ദാസ് | Aparna Das | Moviea |
1029 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ'ഞാൻ പ്രകാശൻ' എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് അപർണ ദാസ്. പിന്നീട് വിജയ് നായകനായി എത്തിയ ബീസ്റ്റ് എന്ന ചിത്രത്തിലും മികച്ച ഒരു കഥാപാത്രത്തെ അപർണ ദാസ് അവതരിപ്പിച്ചതോടെ താരമൂല്യം കൂടുകയായിരുന്നു. പിന്നീട് ഡാഡാ എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച വിജയവും ബോക്സ് ഓഫീസിൽ നേടി. ഇപ്പോൾ തെലുങ്കിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് അപർണ ദാസ്. മറ്റൊരു ജോലി ചെയ്യുന്ന സമയത്തും പാഷൻ സിനിമയോട് ആയതുകൊണ്ട് തന്റെ പ്രൊഫൈൽ സിനിമ മേഖലയിലുള്ളവർക്ക് അയച്ചു കൊടുക്കാറുണ്ടായിരുന്നു അപർണ. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യനാണ് അപർണയുടെ ഫോട്ടോസ് ശ്രദ്ധിക്കുന്നതും സത്യൻ അന്തിക്കാടിനെ കാണിക്കുന്നതും പിന്നീട് സത്യൻ അന്തിക്കാടിന്റെ ഫഹദ് ഫാസിൽ ചിത്രത്തിൽ തന്നെ അപർണക്ക് അരങ്ങേറ്റവും സാധിച്ചു. ബീസ്റ്റ് എന്ന ചിത്രത്തിലേക്ക് അപർണി എത്തിയത് ഇൻസ്റ്റാഗ്രാമിലെ ഫോട്ടോസ് കണ്ടിട്ടായിരുന്നു എന്നാണ് അപർണ്ണ വ്യക്തമാക്കിയിട്ടുള്ളത്. ഡാഡ എന്ന ചിത്രമാണ് കരിയറിൽ ബ്രേക്ക് നൽകിയത്. യുവതാരം കവിനോടൊപ്പം അപർണയെത്തിയ റൊമാന്റിക് ഡ്രാമ ഏറെ ശ്രദ്ധേയമായി. തെലുങ്കിലും ഒരുപിടി മികച്ച കഥാപാത്രങ്ങളാണ് അപർണക്ക് ലഭിക്കാൻ പോകുന്നത്. പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിലും മനോഹരത്തിലും അപർണ അഭിനയിച്ചിരുന്നു. ഈ വേഷങ്ങളും ശ്രദ്ധേയമായിരുന്നു. ഈ സിനിമകൾക്ക് ശേഷമാണ് കൂടുതൽ അവസരങ്ങൾ ലഭിച്ചു തുടങ്ങിയത്.