വിമർശനവുമായി ഒരു വിഭാഗം | Tovino Thomas | Ajayante randam moshanam |
1005 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂടോവിനോ തോമസ് പ്രധാന കഥാപാത്രമായി എത്തുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ ടീസർ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. മികച്ച പ്രതികരണം നേടി ടീസർ മുന്നേറുമ്പോഴും വിമർശനങ്ങളും ഒരുഭാഗത്ത് ഉയരുകയാണ്. ചിത്രത്തിലെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് മറ്റൊരു മലയാള ചിത്രത്തിന്റെതുമായി സമാനമാണ് എന്ന് ആരോപണങ്ങളാണ് ഇപ്പോൾ ഉയരുന്നത്. ദിലീപ് നായകനായി എത്തിയ രാമലീല എന്ന ചിത്രത്തിലെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് അജയന്റെ രണ്ടാം മോഷണത്തിലെ സംഗീതവുമായി സാമ്യം ഉള്ളതാണ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഒപ്പം മറ്റു പല സിനിമകളിലും കണ്ടു മറന്ന സീനുകളും ടീസറിൽ ഉണ്ട് എന്ന് പറയപ്പെടുന്നു. പ്രധാനമായും ഒടിയൻ, കുമാരി തുടങ്ങിയ ചിത്രങ്ങളാണ് ഈ വിമർശനങ്ങളിൽ ഉന്നയിക്കപ്പെടുന്നത്. വിമർശനങ്ങൾ എത്തുമ്പോഴും മികച്ച പ്രതികരണവും ഒരുഭാഗത്തുണ്ട്. ചിത്രത്തിന്റെ ടീസർ ഹിന്ദിയിൽ പുറത്തിറക്കിയത് ബോളിവുഡ് സൂപ്പർ താരം ഹൃതിക് റോഷൻ ആയിരുന്നു. തമിഴിൽ ലോകേഷ് കനകരാജും ആര്യയും ചേർന്നാണ് പുറത്തിറക്കിയത്. തെലുങ്കിൽ നാനിയാണ് ടീസർ പുറത്തിറക്കിയത്. കന്നടയിൽ രക്ഷിത് ഷെട്ടിയും. മലയാളത്തിൽ പൃഥ്വിരാജ് ആണ് ടീസർ പുറത്തിറക്കിയത്. ചിത്രത്തിൽ മൂന്നു വേഷങ്ങളിലാണ് ആദ്യമായി ടോവിനോ തോമസ് എത്തുന്നത്. നവാഗതനായ ജിതിൻ ലാലാണ് ചിത്രത്തിന്റെ സംവിധാനം. ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം.