'ആ ഫോട്ടോസ് കിട്ടാൻ ബുദ്ധിമുട്ടി' | Kaathal | Mammootty | Jyothika |
മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളായി എത്താൻ പോകുന്ന കാതൽ എന്ന ചിത്രത്തെ കുറിച്ചും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെക്കുറിച്ചും സംസാരിക്കുകയാണ് തിരക്കഥാകൃത്തുകളായ ആദർശ് സുകുമാരനും പോൾസൺ സ്കറിയയും. ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് ആയിരുന്നു ശ്രദ്ധ നേടിയത്. എല്ലാവരുടെയും ഒരുമിച്ചുള്ള ആശയമായിരുന്നു അത്തരമൊരു ലുക്ക് എന്ന് ഇരുവരും വ്യക്തമാക്കുന്നു. ആദ്യം ചുമരിൽ വെക്കുന്ന ചിത്രം എന്ന രീതിയിലാണ് ചിന്തിച്ചത്. പിന്നീടാണ് അതൊരു ആൽബം എന്ന രീതിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. മമ്മൂട്ടിയുടെ വളരെ അപൂർവമായ ചിത്രങ്ങളിൽ ഒന്നായിരുന്നു അത്. ജ്യോതിയുടെ പഴയ അധികമാരും കാണാത്ത ഒരു ഫോട്ടോ കിട്ടാനും ഏറെ ബുദ്ധിമുട്ടി. ഒടുവിൽ ജ്യോതിക തന്നെ പഴയ ഒരു സിനിമാ സെറ്റിൽ നിന്ന് എടുത്ത ഫോട്ടോ അയച്ചു തരികയായിരുന്നു എന്ന് ഇരുവരും പറയുന്നു. അതു വർക്കൗട്ട് ആകുമോ എന്ന കാര്യം സംശയമുണ്ടായിരുന്നു എന്നും എന്നാൽ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയതിൽ സന്തോഷമുണ്ട് എന്നും ഇരുവരും കൂട്ടിച്ചേർത്തു.cinemaTimesXP MalayalamUpdated: 2 Jun 2023, 5:04 pm