Tamannaah Bhatia Kavalaiya: ഓഡിയോലോഞ്ചിൽ 'കാവാലാ'യുമായി തിളങ്ങി തമന്ന
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
Tamannaah Bhatia Kavalaiya 'കാവാലയ്യാ' എന്ന പാട്ടിലെ ഡാൻസ് വഴി ലോകം മുഴുവൻ തരംഗം തീർത്തിരിക്കുകയാണ് നടി തമന്ന. ജയിലറിന്റെ ചിത്രീകരണം പൂർത്തിയാക്കിയതിന്റെ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയ മുഴുവൻ 'കാവാലയ്യാ' റീൽസാണ് നിറഞ്ഞുനിൽക്കുന്നത്. കൊച്ചു കുട്ടികൾ മുതൽ സെലിബ്രിറ്റികൾ വരെ കാവാലായ്ക്ക് ചുവടുകൾ വെച്ചിട്ടുണ്ട്. മുൻപ് പല തവണ 'കാവാലയ്യാ' ഡാൻസുമായി തമന്നയും സോഷ്യൽ മീഡിയയിലെത്തിയിരുന്നു. ഇപ്പോൾ ജയിലറിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിലും ഡാൻസുമായി എത്തിയിരിക്കുകയാണ് തമന്ന. വാനിറ്റി വാനിൽ വെച്ച് തന്റെ ക്രൂ അംഗങ്ങളോടൊപ്പമായിരുന്നു തമന്ന ഡാൻസ് ചെയ്തത്. ഓഗസ്റ്റ് 10നാണ് ജയിലർ റിലീസാകുന്നത്.