വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര | Priyanka Chopra | Viral Video |
1025 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഇന്ത്യയുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. എന്നാൽ ഇപ്പോൾ കുറെ നാളുകളായി ബോളിവുഡ് വിട്ട് ഹോളിവുഡിലാണ് പ്രിയങ്ക ചോപ്ര സിനിമ ചെയ്യുന്നത്. സിറ്റാഡൽ എന്ന വെബ് സീരീസ് ആണ് ഇപ്പോൾ പ്രിയങ്ക ചോപ്ര ചെയ്യുന്നത്. വെബ് സീരീസിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖങ്ങളിൽ തന്റെ ഡിപ്രഷൻ അവസ്ഥയെക്കുറിച്ച് പ്രിയങ്ക ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്. താൻ കരിയർ ആരംഭിച്ച സമയത്ത് തന്റെ മൂക്കിനുള്ളിൽ ദശ വളരുന്നതായി കണ്ടെത്തിയെന്നാണ് പ്രിയങ്ക ചോപ്ര വെളിപ്പെടുത്തിയത്. മൂക്കിന്റെ ദശ വളരുന്നത് മാറ്റുന്നതിന് വേണ്ടി ഒരു ഓപ്പറേഷൻ ചെയ്യേണ്ടതായി വന്നു. ഓപ്പറേഷൻ സമയത്ത് അബദ്ധത്തിൽ ഡോക്ടർ മൂക്കിൽ ഷേവ് ചെയ്തപ്പോൾ മൂക്കിന്റെ പാലത്തിന് തകരാറ് സംഭവിച്ചു എന്നും ഇതോടെ മുഖത്തിന് ആകെ മാറ്റം വന്നു എന്നുമാണ് പ്രിയങ്ക ചോപ്ര വെളിപ്പെടുത്തിയത്. പിന്നീട് താൻ വലിയ ഡിപ്രഷൻ സ്റ്റേജിലേക്ക് പോയി എന്നും വീടിനുള്ളിൽ നിന്നും പുറത്തിറങ്ങുക പോലും ചെയ്യാത്ത രീതിയിലായിരുന്നു പിന്നീട് ജീവിച്ചത് എന്നും തന്റെ ഈ അവസ്ഥ കണ്ടിട്ട് ഡോക്ടർ കൂടിയായ അച്ഛനാണ് മറ്റൊരു ഓപ്പറേഷൻ കൂടി സജസ്റ്റ് ചെയ്തത് എന്നും പ്രിയങ്ക ചോപ്ര പറയുന്നു. എന്നാൽ ഒരു ഓപ്പറേഷൻ കൂടി ചെയ്യാനുള്ള മാനസികാവസ്ഥ തനിക്ക് ഉണ്ടായിരുന്നില്ല. എന്നിരുന്നാലും അച്ഛൻ കൂടി ഓപ്പറേഷൻ തിയേറ്ററിൽ നിൽക്കാം എന്ന് പറഞ്ഞതോടെ താൻ ഈ ഒരു ഓപ്പറേഷനു കൂടി തുനിഞ്ഞു എന്നും അതോടെ എല്ലാം മാറ്റങ്ങളും ഉണ്ടായി എന്നും പ്രിയങ്ക ചോപ്ര പറയുന്നു. ഈ സമയത്ത് തന്നെ മൂന്ന് സിനിമകളിൽ നിന്നും ഒഴിവാക്കി എന്നും പ്രിയങ്ക ചോപ്ര ഓർത്തെടുക്കുന്നുണ്ട്.