നയൻതാരയുടെ നേട്ടങ്ങൾ |Nayanthara| Jawaan |
1017 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതെന്നിന്ത്യൻ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് നയൻതാര. ഇപ്പോൾ തെന്നിന്ത്യയും കടന്ന് ബോളിവുഡിലേക്ക് കൂടി അരങ്ങേറ്റം കുറിക്കുകയാണ് താരം. ഷാരൂഖാൻ നായകനായ ജവാൻ എന്ന അറ്റ്ലീ ചിത്രത്തിലാണ് നയൻതാര നായികയായി എത്താൻ പോകുന്നത്. വിജയ് സേതുപതിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്ന വാർത്തകളാണ് പുറത്തുവന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതായി കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. അഭിനയത്തെ കൂടാതെ ബിസിനസ് രംഗത്തും സജീവമാണ് ഇപ്പോൾ നയൻതാര. ലിപ് ബാം നിർമ്മിക്കുന്ന കമ്പനിയാണ് പ്രധാനമായും നയൻതാര ഇപ്പോൾ റൺ ചെയ്യുന്നത്. പ്രശസ്ത ഡെർമറ്റോളജിസ്റ്റുമായി സഹകരിച്ചാണ് ഈ ബിസിനസ് നയൻതാര ചെയ്യുന്നത്. മറ്റു പല ബിസിനസുകളിലേക്കും പിന്നീട് നയൻതാര കടന്നിരുന്നു. ഒപ്പം നിർമ്മാണത്തിലും സജീവമാണ്. ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ ഒപ്പമാണ് പ്രൊഡക്ഷൻ ഹൗസ് നയൻതാര റൺ ചെയ്യുന്നത്. ഒരുപിടി വിജയ ചിത്രങ്ങൾ ഇവരുടെ പ്രൊഡക്ഷൻ ഹൗസ് നിർമ്മിച്ചിട്ടുണ്ട്. ഇപ്പോൾ മക്കളായ ഉയിരിനും ഉലകത്തിനും ഒപ്പം സമയം ചിലവഴിക്കാൻ ആണ് കൂടുതൽ താല്പര്യപ്പെടുന്നത് എന്ന് ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം തന്നെ കരിയറിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോവുകയാണ് നയൻതാര. ജവാൻ എന്ന ചിത്രം ജൂണിൽ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.