40 വർഷങ്ങൾ പൂർത്തിയാക്കി നടി മീന | Meena | 40 Years |
1354 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂനടി മീനയുടെ സിനിമ ജീവിതത്തിന്റെ 40 വർഷങ്ങൾ പൂർത്തിയാവുകയാണ്. ഇതുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെ നടൻ ചേരൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. വിവാഹത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച മീനയുടെ ഡെഡിക്കേഷനെ കുറിച്ചാണ് ചേരൻ പറയുന്നത്. ചേരനും പത്മപ്രിയയും അഭിനയിച്ച പൊക്കിഷം എന്ന സിനിമയിൽ പത്മപ്രിയയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യുന്നതിനായാണ് മീനയെ വിളിച്ചത് എന്നും അന്ന് മീനയുടെ വിവാഹത്തിന് രണ്ടു ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത് എന്നും ചേരൻ പറയുന്നു. എന്നിട്ടും ഒരു മടിയും ഇല്ലാതെ വിവാഹത്തിന്റെ തലേദിവസം വന്ന ഒറ്റ ദിവസം കൊണ്ട് തന്നെ ഡബ്ബിങ് മുഴുവൻ പൂർത്തിയാക്കിയ മീന മടങ്ങി എന്നും ഒരു ട്രൂ ആർട്ടിസ്റ്റിന് മാത്രമേ ഇത് സാധിക്കൂവെന്നും ചേരൻ കൂട്ടിച്ചേർത്തു.