നിലപാടിലുറച്ച് അപർണ ബാലമുരളി | Aparna Balamurali |
1032 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവിനീത് ശ്രീനിവാസൻ നായകനായെത്തിയ 'ഒരു സെക്കൻഡ് ക്ലാസ് യാത്ര' എന്ന ചിത്രത്തിലൂടെയാണ് അപർണ ബാലമുരളി അഭിനയ ലോകത്തേക്ക് എത്തിയത്. പിന്നീട് മഹേഷിന്റെ പ്രതികാരം എന്ന ഫഹദ് ഫാസിൽ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയതോടെയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന ഒറ്റ കഥാപാത്രം കൊണ്ടും ചിത്രത്തിലെ ചില ഡയലോഗുകൾ കൊണ്ടും അപർണ ബാലമുരളി കേരളക്കരയിൽ ഹിറ്റ് ആവുകയായിരുന്നു. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളാണ് അപർണ ചെയ്തത്. തമിഴിൽ സൂര്യയുടെ നായികയായി എത്തിയ സൂരറൈ പോട്ര് എന്ന ചിത്രത്തിലെ പ്രകടനം അപർണക്ക് നാഷണൽ അവാർഡും നേടിക്കൊടുത്തു. നടി എന്ന നിലയിൽ മാത്രമല്ല ഗായിക എന്ന രീതിയിലും വളരെ മികച്ച പ്രകടനമാണ് അപർണ കാഴ്ചവച്ചത്. നിരവധി ചിത്രങ്ങളിൽ പിന്നണി ഗായികയായും അപർണ തിളങ്ങിയിട്ടുണ്ട്. കുറച്ചുനാളുകൾക്കു മുമ്പ് എറണാകുളം ലോ കോളേജിൽ വെച്ച് നടന്ന ഒരു പ്രശ്നം വലിയ വിവാദമായിരുന്നു. അനുവാദമില്ലാത്ത തന്റെ ശരീരത്തെ സ്പർശിച്ച യുവാവിനോട് അപർണ ബാലമുരളി പ്രതികരിച്ചതാണ് വലിയ വിമർശനങ്ങൾക്ക് വഴി വച്ചത്. ആൺ പെൺ വ്യത്യാസമില്ലാതെ, തനിക്ക് പരിചയമില്ലാത്ത ഒരാൾ തന്റെ ശരീരത്തിൽ സ്പർശിച്ചാൽ, അൺകംഫർട്ടബിൾ ആയി തോന്നുന്നുണ്ടെങ്കിൽ പ്രതികരിക്കാം എന്ന് തന്നെയാണ് ഈ വിഷയത്തിൽ അപർണ ഇപ്പോഴും പറയുന്നത്. തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അപർണ ബാലമുരളി.