ആദ്യ ചിത്രം ഒറ്റക്കൊമ്പനല്ല | Anushka | Movie |
1057 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഅനുഷ്ക ഷെട്ടി തിരിച്ചുവരുന്നത് കാത്തിരിക്കുകയാണ് തെന്നിന്ത്യൻ സിനിമ. ഇപ്പോൾ ആദ്യമായി മലയാളത്തിലേക്ക് എത്തുകയാണ് അനുഷ്ക. ജയസൂര്യ നായകനായ കത്തനാർ എന്ന സിനിമയിലൂടെയാണ് അനുഷ്കയുടെ മലയാള അരങ്ങേറ്റം. മുൻപ് സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിൽ അനുഷ്ക നായികയായി എത്തും എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ പിന്നീട് ചിത്രവുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ ഒന്നും തന്നെ പുറത്തുവന്നില്ല. ഇതിനിടെയാണ് കത്തനാരിൽ അനുഷ്ക ഉണ്ടാകും എന്ന വാർത്തകൾ വരുന്നത്. ബാഹുബലിയിലെ ദേവസേന എന്ന കഥാപാത്രത്തിലൂടെ ഇന്ത്യൻ ജനതയുടെ മനം കവർന്ന താരമാണ് അനുഷ്ക. എന്നാൽ അതിനുശേഷം സിനിമയിൽ അധികം സജീവമായിരുന്നില്ല. ഇപ്പോൾ വീണ്ടും അഭിനയത്തിൽ സജീവമാകാനുള്ള ഒരുക്കങ്ങളിൽ ആണ് അനുഷ്ക ഷെട്ടി. വമ്പൻ ടെക്നോളജികൾ ആണ് കത്തനാരിൽ ഉപയോഗിക്കുന്നത്. ജയസൂര്യയുടെ കരിയറിലെ ഏറ്റവും ഉയർന്ന മുതൽ മുടക്കിൽ എത്തുന്ന ചിത്രം. ഫിലിപ്സ് ആൻഡ് മങ്കി പെൻ, ഹോം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത റോജിൻ തോമസ് ആണ് കത്തനാർ സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രങ്ങൾ നന്നായിരിക്കും കത്തനാർ എന്നാണ് സൂചന. വലിയ സെറ്റുകളാണ് ഇതിനായി എറണാകുളത്ത് ഒരുക്കിയിരിക്കുന്നത്. അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച വാർത്തകൾ പുറത്തുവന്നത്. ഇന്ത്യയിലെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത് എന്നാണ് സൂചന.