പലരും വേണ്ടാന്ന് പറഞ്ഞ സൗബിൻ്റെ നായിക വേഷമാണ് വഴിത്തിരിവ് | akhila nath
തോൽപ്പാവ കൂത്തിനെ പ്രമേയമാക്കി എത്തുന്ന സിനിമയാണ് നിഴലാഴം. അതിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് അഖില നാഥും, വിവേക് വിശ്വവുമാണ്. കൊച്ചി ബിനാലെയിൽ ആയിരുന്നു ചിത്രത്തിൻ്റെ ആദ്യ പ്രദർശനം. ലിയോ തദേവൂസിന്റെ ഒരു സിനിമാക്കാരൻ എന്ന സിനിമയിലൂടെയാണ് അഖില മലയാള സിനിമയിൽ തുടക്കം കുറിക്കുന്നത്. 2008ലെ ബാലതാരത്തിനുള്ള അറ്റ്ലസ് അവാർഡ് ലഭ്യമായിരുന്നു. ഹ്രസ്വചിത്രങ്ങളിലും അവാർഡ് നേടിയ അഖിലയുടെ നിത്യ ഹരിത നായകനിലെ വക്കീൽ വേഷം ശ്രദ്ധേയമായിരുന്നു. വെള്ളം, വർത്തമാനം, മാലിക്, ഡിവോഷ്സ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിലെ വേഷവും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തൻ്റെ സിനിമ ജീവിതത്തെ കുറിച്ചും എങ്ങനെ സിനിമ ജീവിതത്തിൻ്റെ ഭാഗമായി എന്നും സംസാരിക്കുകയാണ് അഖില നാഥ്.cinemaTimesXP MalayalamUpdated: 10 Apr 2023, 12:39 pm