വിജയോട് കഥ പറഞ്ഞ് 5 പ്രമുഖ സംവിധായകർ | Leo | Vijay |
1063 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂദളപതി വിജയുടെ പുതിയ ചിത്രമായ ലിയോയ്ക്ക് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്. ലിയോയ്ക്ക് ശേഷം വിജയ് ആർക്കൊപ്പം ആയിരിക്കും സിനിമ ചെയ്യുക എന്ന ആകാംക്ഷയും പ്രേക്ഷകർക്കുണ്ട്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ലിയോ ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. തമിഴത്തെ ഏറ്റവും വലിയ ബിസിനസ് ആണ് ഈ ചിത്രം ലക്ഷ്യം വെക്കുന്നത്. ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് അടക്കം വമ്പൻ തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. വിജയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ വാരിസ് എന്ന ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയതെങ്കിലും ബോക്സ് ഓഫീസ് കളക്ഷനിൽ മുന്നിട്ടുനിന്നിരുന്നു. പുതിയ ചിത്രവും ബോക്സ് ഓഫീസ് കളക്ഷനിൽ പുതിയ റെക്കോർഡ് സ്ഥാപിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് വിജയ് ഇനി ആർക്കൊപ്പം ആണ് ചിത്രം ചെയ്യാൻ പോകുന്നത് എന്ന ചോദ്യങ്ങൾ വരുന്നത്. 5 സംവിധായകർ വിജയോട് ഇതിനോടകം തന്നെ കഥ പറഞ്ഞിട്ടുണ്ട് എന്നും ചില കഥകൾ വിജയിക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട് എന്നും സൂചനകൾ വന്നിട്ടുണ്ട്. സംവിധായകൻ വെട്രിമാരന്റെ ചിത്രത്തിൽ വിജയ് അഭിനയിച്ചേക്കും എന്ന സൂചനകളും കോളിവുഡിൽ നിന്നും ലഭിക്കുന്നുണ്ട്. മറ്റു ചില സംവിധായകരുടെ പേരും ഇത്തരം റിപ്പോർട്ടുകളിൽ ഉയർന്നു കേൾക്കുന്നുണ്ട്. എന്തായാലും ഏത് സംവിധായകനൊപ്പം ഉള്ള ചിത്രമാണ് വിജയ് അടുത്തതായി തിരഞ്ഞെടുക്കുക എന്നറിയാൻ പ്രേക്ഷകർ ആകാംക്ഷയിലാണ്.