Udhayanidhi Stalin about RDX: 'ഉദയനിധി സ്റ്റാലിന് നന്ദി പറഞ്ഞ് നീരജ് മാധവ്'
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
Udhayanidhi Stalin about RDX ലോക മലയാളികൾ ഇപ്പോൾ RDX എന്ന ചിത്രത്തിന് പിന്നാലെയാണ്. ഒപ്പം സിനിമാ മേഖലയിലെ പ്രമുഖർ കൂടി ചിത്രത്തെ അഭിനന്ദിക്കുകയാണ്. നിറഞ്ഞ സദസുകളിൽ ചിത്രം പ്രദർശനം തുടരുന്നതിനിടെ അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ ഉദയനിധി സ്റ്റാലിൻ. ഇന്ത്യയിലെ മികച്ച മാർഷ്യൽ ആർട്സ്, ആക്ഷൻ സിനിമയാണ് ആർഡിഎക്സ് എന്നും തിയറ്ററിൽ പോയി തന്നെ സിനിമ കാണണമെന്നും RDX ടീമിന് അഭിനന്ദനങ്ങൾ എന്നുമാണ് ഉദയനിധി സോഷ്യൽ മീഡിയയിൽ കുറിച്ചത്. ആർഡിഎക്സ് കേരളത്തിന് പുറത്ത് അംഗീകരിക്കപ്പെട്ടതിൽ അഭിമാനിക്കുന്നു എന്നാണ് നന്ദി പറഞ്ഞുകൊണ്ട് ഈ പോസ്റ്റിന് താഴെ നടൻ നീരജ് മാധവ് കുറിച്ചത്.