Tovino Thomas New Look: ടോവിനോയുടെ സസ്പെൻസ് ലുക്ക്, ത്രില്ലടിച്ച് ആരാധകർ
1891 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമലയാളത്തിന്റെ യുവ തരാം ടൊവിനോ തോമസ് വ്യത്യസ്തങ്ങളായ വേഷപ്പകർച്ചയിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഗെറ്റ് അപ്പ് ഫോട്ടോ പുറത്ത് വിട്ടിരിക്കുകയാണ് ടൊവിനോ. നടികർ തിലകം എന്ന തന്റെ പുതിയ ചിത്രത്തിലെ ലുക്കിലുള്ള ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്. സ്ലീവ്ഡ് വൈറ്റ് ഷർട്ടും ലോങ്ങ് ഹെയറും ട്രിം ചെയ്ത ഫെയ്സും ചോക്കർ മാലയുമാണ് വേഷം. ഒരു വാം ലൈറ്റ് പശ്ചാത്തലത്തിൽ പാർട്ടി മോഡിൽ ഡ്രിങ്ക്സ് പകരുന്ന ചിത്രത്തിൽ ടൊവിനോ തീർത്തും വ്യത്യസ്തമായ ലുക്കിലാണ്. ഇതുവരെ കണ്ടിട്ടുള്ള മാസ്സ് ബോഡി ലാംഗ്വേജ് മാറി സ്റ്റിഫ് ആയ ഫിസിക്കൽ അപ്പീയറൻസ് ആണ് ചിത്രത്തിൽ. ഡേവിഡ് പടിക്കൽ എന്ന തന്റെ കഥാപാത്രമാണ് എന്നും നടികർ തിലകം എന്ന സിനിമയിലേതാണ് എന്നും ചിത്രത്തിന്റെ ക്യാപ്ഷനിൽ ടൊവിനോ വ്യക്തമാക്കുന്നു. നടികർ തിലകം ടോവിനോയുടെ പുറത്തിറങ്ങാനുള്ള ചിത്രങ്ങളിൽ ഏറെ പ്രതീക്ഷയുള്ള സിനിമയാണ്. ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വീണ നന്ദകുമാർ, സൗബിൻ, ഭാവന, ബൌ വർഗീസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തും. ഡേവിഡ് പടിക്കലിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ഡേവിഡിന്റേയും ബാലയുടെയും ജീവിതത്തിന്റെ നിഗൂഢതകൾ ചുരുളഴിച്ചുകൊണ്ട് ചിത്രം പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കി ടൊവിനോ സിനിമയുടെ പോസ്റ്റർ പങ്കുവെച്ചിരുന്നു. അന്ന് തന്നെ സിനിമയിലെ കഥാപാത്രങ്ങളുടെ ലുക്കിനെക്കുറിച്ച് ചർച്ചകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം പുതിയ ലുക്ക് കൂടി പുറത്ത് വിട്ടതോടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ആരാധകരുടെ ചർച്ച കൊഴുക്കുകയാണ്. മല്ലൂസിന്റെ ബ്രാഡ് പിറ്റ് ആണോ എന്നും കൊറിയൻ വെബ് സീരിസിൽ അഭിനയിക്കാൻ പോകുകയാണോ എന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. കാർട്ടൂൺ സിനിമകളിലെ കഥാപാത്രത്തെപോലുണ്ടെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. മദ്യം ഒഴിക്കുന്ന ചിത്രം പങ്കുവെച്ചതിന് വിമര്ശിക്കുന്നവരും കമന്റ് ബോക്സിൽ ഇടം പിടിച്ചിട്ടുണ്ട്.