ശിവകാർത്തികേയൻ ചിത്രവും കാശ്മീരിലേക്ക് | Sivakarthikeyan | SK 21 |
1026 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഇന്ത്യൻ സിനിമയ്ക്ക് ഏറെ പ്രിയപ്പെട്ട ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ഒന്നാണ് കാശ്മീർ. മുൻപ് വിജയ് നായകനായി എത്തുന്ന ലിയോ ലോകേഷ് കനകരാജ് ചിത്രമാണ് കാശ്മീരിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ഇപ്പോൾ തമിഴ് നടൻ ശിവകാർത്തികേയൻ നായകനാകുന്ന പുതിയ ചിത്രവും കാശ്മീരിൽ തന്നെയാണ് ഷൂട്ടിംഗ് ആരംഭിക്കുക. ഇതിനായി അണിയറ പ്രവർത്തകർ കാശ്മീരിലേക്കുള്ള യാത്ര തിരിച്ചു കഴിഞ്ഞു. കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യമായി സായി പല്ലവി സ്ക്രീൻ പങ്കിടുന്ന ചിത്രം കൂടിയാണിത്. എസ് കെ 21 എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിട്ടുള്ളത്. രണ്ടുമാസത്തെ ഷൂട്ടിംഗ് ഷെഡ്യൂൾ ആണ് നിലവിൽ കാശ്മീരിൽ ഉള്ളത്. മുൻപ് ലിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വീഡിയോ പുറത്തുവന്നത് വൈറലായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് എത്രമാത്രം ശ്രമകരമായിരുന്നു എന്ന് എന്തൊക്കെ ബുദ്ധിമുട്ടുകളാണ് ആ സമയത്ത് ഉണ്ടായിരുന്നത് എന്നും വെളിപ്പെടുത്തുന്ന രീതിയിലുള്ള വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയും ചെയ്തു. കൂടാതെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. ഇപ്പോഴും തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നും ഒക്കെ ദൃശ്യഭംഗിക്കായി കാശ്മീരിലേക്കാണ് ഷൂട്ടിങ്ങിന് പോകുന്നത്. സീതാരാമം എന്ന ചിത്രത്തിലും കാശ്മീർ പ്രധാന ഷൂട്ടിംഗ് ലൊക്കേഷൻ ആയിരുന്നു.