രജനികാന്തിന്റെ റിലീസാകാത്ത ചരിത്ര, മാസ് സിനിമകൾ |Rajinikanth Unreleased Movies
1022 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഅഭിയനമോഹവുമായി നടക്കുന്ന ഏതൊരാൾക്കും വലിയ ഒരു പാഠപുസ്തകമാണ് രജിനികാന്തിന്റെ ജീവിതം. ഒരു സാധാ ബസ് കണ്ടക്ടറിൽ നിന്നും സൂപ്പർ സ്റ്റാറായി മാറിയ ആ ജീവിതം ഒരു സിനിമാക്കഥ പോലെ നമ്മളെ അത്ഭുതപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്. തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് രജിനി എന്നാൽ ഇന്ന് ഒരു വികാരമാണ്. ആരാലും അനുകരിക്കാനാകാത്ത സ്റ്റൈൽ മന്നൻ. സാധാരണക്കാരനായി നിൽക്കുമ്പോഴും അസാധാരണമായ വേഷപകർച്ചകളിലൂടെ കോടിക്കണക്കിന് വരുന്ന സിനിമ പ്രേമികളെ ത്രില്ലടിപ്പിച്ചും ആരാധന സൃഷ്ടിച്ചുമാണ് രജിനി തലൈവരായി മാറിയത്. സിഗരറ്റ് കറക്കി ചുണ്ടിലെരിച്ചും സ്റ്റൈലിഷായി കൂളിംഗ് ഗ്ലാസ് ധരിച്ചും മാസ്റ്റർപീസ് നടത്തവുമൊക്കെയായി ...എല്ലായിടത്തുമുണ്ട് തനി രജിനി സ്റ്റൈൽ. പടയപ്പ, ബാഷ, മുത്തു, ചന്ദ്രമുഖി തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങൾ തീയേറ്ററുകൾ പൂരപറമ്പാക്കി. സിനിമകൾ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറുമ്പോൾ ആരാധകർ അതൊരു ഉത്സവമാക്കി, നേരെമറിച്ച് ചില കാരണങ്ങളാൽ അദ്ദേഹത്തിന്റെ സിനിമകൾ ഉപേക്ഷിക്കപ്പെട്ടപ്പോൾ അത്രത്തോളം തന്നെ അവരെ അത് നിരാശയിലുമാക്കി. രജിനിയുടെ റിലീസാകാതെ പോയ ചില സിനിമളിലൂടെ ഒന്ന് സഞ്ചരിച്ചാലോ.