Malaikkotte Valiban Release: ജന്മദിന സമ്മാനം ഏറ്റെടുത്ത് ആരാധകർ
Malaikkotte Valiban Release മലൈക്കോട്ടെ വാലിബന്റെ ഓരോ അപ്ഡേറ്റുകളും സിനിമയുടെ ഹൈപ്പ് വർദ്ധിപ്പിക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജന്മദിനം പ്രമാണിച്ച് ഇന്ന് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചതോടെ ആരാധകർ കൂടുതൽ ആവേശത്തിലാണ്. കൗണ്ട്ഡൗൺ സ്റ്റാർട്ട് ചെയ്തെന്നും 2024 ജനുവരി 25ന് ചിത്രം റിലീസ് ആകും എന്നുമാണ് മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. റിലീസിന് ഒപ്പം നൽകിയിരിക്കുന്ന പോസ്റ്ററിലെ മോഹൻലാലിന്റെ ചിത്രവും ഇന്നുവരെ കാണാത്ത ഒരു ദൃശ്യ അനുഭവമാണ് തിയേറ്ററുകളിൽ പ്രേക്ഷകർ കാണാൻ പോകുന്നത് എന്ന് സൂചന നൽകുന്നുണ്ട്. പ്രത്യേകിച്ചും മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്ന ചിത്രം എന്ന ടൈറ്റിൽ കൂടി പ്രേക്ഷകരെ ഏറെ ഹരം കൊള്ളിച്ചിട്ടുണ്ട്.
Curated by Achu Sp|TimesXP Malayalam|19 Sept 2023