Kamal Haasan Indian 2: യുവാവായി കമൽ ഹാസൻ
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ഇന്ത്യന്‍ സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കമൽഹാസന്റെ ഇന്ത്യന്‍ 2. ചിത്രത്തിന്റെ അണിയറ വിശേഷങ്ങളെല്ലാംതന്നെ ഇതിനകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. അക്കൂട്ടത്തില്‍ ഏറെ കൗതുകമുണര്‍ത്തുന്ന ഒരു വാര്‍ത്തയുണ്ട്. ചിത്രത്തില്‍ കമല്ഹാസന് ഉള്‍പ്പടെയുള്ള കഥാപാത്രങ്ങള്‍ക്കായി ഡീ ഏജിങ് വിദ്യ ഉപയോഗിക്കുന്നുവെന്നതാണത്. ചിത്രത്തിൽ ചെറുപ്പക്കാരനായി കലസാഹൻ എത്തും. ഒപ്പം ചിത്രീകരണസമയത്ത് വിടവാങ്ങിയ തമിഴ് നടന് വിവേകിനെയും, മലയാളിയായ നെടുമുടി വേണുവിനെയും എഐ സാങ്കേതികതയിലൂടെ അവതരിപ്പിക്കും. എന്നുമാണ് റിപ്പോർട്ടുകൾ. മേക്കപ്പ് മാന്റെ പോലും സഹായമില്ലാതെയാണ് കമലഹാസൻ ചെറുപ്പമാകാൻ പോകുന്നത്. ആ സാങ്കേതിക വിദ്യയാണ് ഡീ ഏജിങ്. അതില്‍നിന്നെല്ലാം വ്യത്യസ്തമായി നായകന്റെയും നായികയുടെയും യഥാര്‍ത്ഥ യൗവനകാലം പുനസ്സൃഷ്ടിച്ച് അനുഭവവേദ്യമാക്കുകയാണ് ഡീ ഏജിങിലൂടെ ചെയ്യുന്നത്.