തിരിച്ചുവരവിനൊരുങ്ങി ജയറാം | Jayaram | Mithun Manuel Thomas |
1058 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ജയറാം. ഒരു കാലത്ത് സൂപ്പർ സ്റ്റാർ ചിത്രങ്ങളോടൊപ്പം മത്സരിച്ച് ഹിറ്റുകൾ സ്വന്തമാക്കിയിട്ടുള്ള നടനാണ് ജയറാം. ജനപ്രിയ നായകൻ എന്ന വിശേഷണം ആദ്യമായി മലയാളത്തിൽ സ്വന്തമാക്കിയ താരവും ജയറാം തന്നെയാണ്. എന്നാൽ അടുത്ത കാലത്തായി അദ്ദേഹത്തിന് വലിയ ഇൻഡസ്ട്രി ഹിറ്റ് സമ്മാനിക്കാൻ സാധിച്ചിട്ടില്ല. ഗൃഹാതുരത്വം ഉണരുന്ന സിനിമകളാണ് അദ്ദേഹം എന്നും ചെയ്തിട്ടുള്ളത്. അതെല്ലാം മലയാളികളുടെ മനസ്സിൽ ഇന്നും നിലനിൽക്കുകയാണ്. പൊന്നിയിൻ സെൽവൻ എന്ന മണിരത്നം ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ ജയറാം അഭിനയിച്ചിട്ടുള്ളത്. മികച്ച പ്രകടനമാണ് ചിത്രത്തിൽ അദ്ദേഹം കാഴ്ചവച്ചത്. ഇപ്പോൾ വീണ്ടും മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ജയറാം. മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ചിത്രത്തിൽ ആയിരിക്കും ജയറാം ഇനി അഭിനയിക്കുക. ആട്, ആട് 2, അഞ്ചാം പാതിര എന്നീ സൂപ്പർഹിറ്റുകളുടെ സംവിധായകനാണ് മിഥുൻ. ഒരു ഗംഭീര തിരിച്ചുവരവ് തന്നെയായിരിക്കും തമാശ നിറഞ്ഞ ഈ കുടുംബ ചിത്രത്തിലൂടെ ജയറാം നടത്തുക എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്തായാലും പുതിയ ചിത്രത്തിലെ ജയറാമിന്റെ വേഷത്തിനായി കാത്തിരിക്കുകയാണ് മലയാളി സിനിമ പ്രേക്ഷകർ. പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുക കൂടിയാണ്. ജയറാമിന്റെ കൂടുതൽ മികച്ച പ്രകടനം രണ്ടാം ഭാഗത്തിൽ കാണാൻ സാധിക്കും.