തലമുറകളെ ഹരം കൊള്ളിക്കുന്ന ഇതിഹാസം| Jayan | kolilakkam helicopter scene| kolilakkam climax
1168 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസാഹസികതയുടേയും പൗരുഷത്തിന്റേയും അവസാന വാക്ക്, അതായിരുന്നു മലയാളികൾക്ക് ജയൻ. ഒരുപക്ഷേ കൃഷ്ണൻ നായരെന്ന അദ്ദേഹത്തിന്റെ യഥാർഥ പേരിനേക്കാളും മലയാളികൾക്ക് ജയനെന്ന് പറയാനാണ് ഏറെ ഇഷ്ടം. തന്റെ 41-ാം വയസിൽ അദ്ദേഹം വിടപറയുമ്പോൾ മലയാള സിനിമയ്ക്ക് എക്കാലവും ഓർത്തുവയ്ക്കാനാകുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങളെക്കൂടി അദ്ദേഹം സമ്മാനിച്ചിരുന്നു.150 ഓളം സിനിമകളുമായി അദ്ദേഹം നാല് വർഷം മുഴുവനും മലയാള സിനിമ ഭരിച്ചു. ഒരു മികച്ച കലാകാരന് തന്നെ സ്നേഹിക്കുന്നവർക്കായി ഇതിൽ കൂടുതൽ മറ്റെന്താണ് നൽകാനാവുക? അതുകൊണ്ട് തന്നെയാണ് മരണത്തിനപ്പുറവും അദ്ദേഹത്തിന്റെ സിനിമകൾ കാണുമ്പോൾ പ്രേക്ഷകരിന്നും ആവേശഭരിതരാകുന്നത്. അതിസാഹസികമായ അദ്ദേഹത്തിന്റെ സ്റ്റണ്ട് രംഗങ്ങൾ കണ്ട് അമ്പരക്കുന്നത്. മലയാള സിനിമയിലെ മാസ് ഇംഗ്ലീഷ് ഡയലോഗുകളുടെ തുടക്കക്കാരൻ, പൗരുഷമാർന്ന ശബ്ദവും ചടുലമായ ചലനങ്ങളും കാട്ടിത്തന്ന നടൻ, താൻ അഭിനയിക്കുന്ന ചിത്രങ്ങൾക്ക് വേണ്ടി ഏത് തരത്തിലുള്ള സാഹസികതയ്ക്കും മുതിരുന്ന അസാമാന്യ പ്രതിഭ ഇത്തരം വിശേഷണങ്ങളിലൊന്നും ജയനെന്ന പേര് ഒതുക്കി നിർത്താനാകില്ല. ജയനപ്പുറം ആരിലും ഇന്നു വരെ ഈ പ്രത്യേകതകളൊന്നും കാണാനായിട്ടില്ല എന്നതും മറ്റൊരു യാഥാർഥ്യം.