Jayam Ravi Thani Oruvan 2: മിത്രൻ ഐപിഎസ് വീണ്ടുമെത്തുന്നു!
1123 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂJayam Ravi Thani Oruvan 2 മികച്ച തിരക്കഥ, സംവിധാനം, ആക്ഷൻ, ജയം രവി - നയൻതാര കോംബോ, ഒപ്പം നായകനൊപ്പമോ ഒരുപടി മുകളിലോ നിൽക്കുന്ന അരവിന്ദ് സാമിയുടെ വില്ലൻ വേഷം. ഇതായിരുന്നു തനി ഒരുവൻ എന്ന ചിത്രത്തിൽ പ്രേക്ഷകരെ ഏറെ ആകർഷിച്ചത്. ഒപ്പം ടെക്നിക്കൽ സൈഡും മികച്ചുനിന്നു. 2015 ൽ ഇറങ്ങിയ തനി ഒരുവൻ ആ വർഷത്തെ തമിഴിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. ചിത്രത്തിന്റെ എട്ടാം റിലീസിംഗ് വാർഷികത്തോടനുബന്ധിച്ച് തനി ഒരുവൻ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് സംവിധായകൻ മോഹൻ രാജ. ഇതോടെ നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. തമിഴ് സിനിമയിലെ ഏറ്റവും മികച്ച സഹോദര ബന്ധമാണ് ജയം രവിയും മോഹൻ രാജയും തമ്മിലുള്ളത്.