ഈ ചിത്രങ്ങളൊക്കെ ദുൽഖർ ഒഴിവാക്കാൻ കാരണം? |Dulquer Salmaan Dropped Movies
1015 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകൈയ്യിൽ ഒരു പ്ലാസ്റ്റിക്ക് കവറും പിടിച്ച് ഒരു സെക്കന്റ് ഷോ കാണിച്ച് തന്ന് ദുൽഖർ സൽമാനെന്ന നടൻ നടന്നു കയറിയത് ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയിലേക്കാണ്. 2012 ൽ ഒരു കൂട്ടം നവാഗതർക്കൊപ്പം സെക്കന്റ് ഷോയിലൂടെ ദുൽഖർ അരങ്ങേറ്റം കുറിക്കുമ്പോൾ മമ്മൂട്ടിയുടെ മോനാണ് നായകനെന്ന് മിക്ക സിനിമ പ്രേക്ഷകരും അറിഞ്ഞിരുന്നില്ല. തുടക്കം തന്നെ വേറെ ലെവൽ ആക്കിയായിരുന്നു ആ ചെറുപ്പക്കാരന്റെ മലയാള സിനിമയിലേക്കുള്ള കടന്നുവരവ്. ഇന്നിപ്പോൾ മലയാളവും തമിഴും തെലുങ്കുമൊക്കെ കടന്ന് ബോളിവുഡും തന്റെ ചിറകിന് കീഴിലാക്കി അയാൾ. തനിക്കിഷ്ടമുള്ള സിനിമകൾ ചെയ്ത് അതിലേക്ക് പ്രേക്ഷകരെ അടുപ്പിക്കാനുള്ള ഒരു പ്രത്യേക തരം മാജിക് ഉണ്ട് ദുൽഖറിന്. ആ മാജിക് തന്നെയാണ് ഇന്നിപ്പോൾ ഇന്ത്യൻ സിനിമ തന്നെ ഉറ്റു നോക്കുന്ന ഡിക്യു എന്ന ബ്രാൻഡിലേക്ക് ദുൽഖറിനെ എത്തിച്ചതും. പലപ്പോഴും ആരാധകർക്കൊപ്പം വർത്തമാനം പറഞ്ഞും ഡാൻസ് കളിച്ചും തോളോട് ചേർത്ത് പിടിച്ചും അവർക്ക് അയാൾ കുഞ്ഞിക്കയായി. മലയാള സിനിമയിൽ തന്നെ പകരം വയ്ക്കാനില്ലാത്ത വണ്ടി പ്രാന്തനായി. റിസ്ക് എടക്കുന്ന ദുൽഖറെന്ന ഇംപ്രൂവിങ് ആക്ടറെ ആദ്യ സിനിമ മുതൽ നമ്മൾ കണ്ടതാണ്. ലാലു, ഫൈസി, ചാർലി, ജോമോൻ, അർജുൻ, കൃഷ്ണൻ, ഇമ്രാൻ, കുറുപ്പ് അങ്ങനെ എണ്ണിയാൽ തീരാത്ത കഥാപാത്രങ്ങളായി ദുൽഖർ വെള്ളിത്തിരയിൽ ജീവിച്ചു. പുതിയ പുതിയ വേഷങ്ങളിലെത്തി ബോക്സോഫീസിൽ ചരിത്രം കുറിക്കുമ്പോഴും ചില സിനിമകൾ അദ്ദേഹം വേണ്ടെന്ന് വയ്ക്കുകയും ചെയ്തിട്ടുണ്ട്. പല കാരണങ്ങൾ കൊണ്ട് മലയാളികളുടെ സ്വന്തം കുഞ്ഞിക്ക ചെയ്യാതെ പോയ ചില സിനിമകളെ പരിചയപ്പെടാം.