നിസാം ബഷീറിന്റെ പുതിയ ചിത്രത്തിൽ ദിലീപ് | Dileep | Nizam Basheer |
1005 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ6 സിനിമകളാണ് ഇപ്പോൾ ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇടവേളക്കുശേഷം വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടൻ ദിലീപ്. സൂപ്പർ ഹിറ്റ് സംവിധായകരോടൊപ്പം ആണ് ദിലീപിന്റെ പുതിയ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നത്. വിയാൻ വിഷ്ണു സംവിധാനം ചെയ്യുന്ന പറക്കും പപ്പൻ എന്ന ചിത്രമാണ് അതിൽ ഏറെ പ്രധാനപ്പെട്ട ഒരു സിനിമ. കുട്ടികൾ അടക്കം ഏറെ ഇഷ്ടപ്പെടുന്ന ഫാമിലി എന്റർടൈനർ ആയിരിക്കും ഈ ചിത്രം എന്നാണ് പ്രതീക്ഷിക്കുന്നത്. റാഫിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ബാന്ദ്ര എന്ന ചിത്രമാണ് ദിലീപിന്റെതായി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. രാമലീല എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം സംവിധായകൻ അരുൺ ഗോപിയുടെ ഒപ്പം ദിലീപ് വർക്ക് ചെയ്യുന്ന ചിത്രമാണിത്. മുംബൈയിലെ അധോലോകവും അതുമായി ബന്ധപ്പെട്ട പ്രമേയവുമാണ് ഈ സിനിമ സംസാരിക്കുന്നത്. മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന്റെതായി പുറത്തുവന്ന അപ്ഡേറ്റുകൾക്കൊക്കെ ലഭിച്ചുകൊണ്ടിരിക്കുന്നത്. ബിഗ് ബജറ്റ് ചിത്രമായിട്ടാണ് ബാന്ദ്ര ഒരുങ്ങുന്നത്. വോയിസ് ഓഫ് സത്യനാഥ് എന്ന ചിത്രവും റിലീസിന് ഒരുങ്ങുകയാണ്. റോഷാക്ക് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രവും ദിലീപ് ആണ് നായകനാകുന്നത്. സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. റോഷാക്കിന്റെ കഥ എഴുതിയ സമീർ അബ്ദുൽ തന്നെയാണ് ഈ ചിത്രത്തിന്റെയും തിരക്കഥ.