'രണ്ടു വർഷം ഈ ചിത്രത്തിനായി മാറ്റിവെച്ചു' | Dev mohan | Shaakuntalam |
1071 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസൂഫിയും സുജാതയും എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളികളുടെ പ്രിയ താരങ്ങളുടെ ലിസ്റ്റിലേക്ക് എത്തിയ താരമാണ് ദേവ് മോഹൻ. മികച്ച കഥാപാത്രത്തെയാണ് ചിത്രത്തിൽ ദേവ് അഭിനയിച്ചത്. ഈ ചിത്രത്തിലെ പ്രകടനം കണ്ടിട്ടാണ് പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ശാകുന്തളത്തിലേക്ക് സംവിധായകൻ ഗുണശേഖർ ദേവിനെ ക്ഷണിക്കുന്നത്. ഈ ചിത്രം കമ്മിറ്റ് ചെയ്തശേഷം ദേവിന് നിരവധി ഓഫറുകൾ തമിഴിൽ നിന്നും മലയാളത്തിൽ നിന്നും വന്നിരുന്നുവെന്നും എന്നാൽ ഈ സിനിമയ്ക്കായി രണ്ടുവർഷത്തോളം അദ്ദേഹം മറ്റൊരു പ്രോജക്ടും കമ്മിറ്റ് ചെയ്യാതെ നിന്നുവെന്നും ഗുണശേഖർ വാർത്ത സമ്മേളനത്തിൽ പറയുന്നു. ഗുണശേഖറിനെ പോലെ ഒരു സംവിധായകൻ ശാകുന്തളം പോലെ ഒരു ചിത്രത്തിലേക്ക് വിളിക്കുമ്പോൾ എത്ര നന്നായി ആ കഥാപാത്രം ചെയ്യാൻ പറ്റും എന്ന് മാത്രമേ നോക്കുകയുള്ളൂ എന്നും സിനിമകളുടെ എണ്ണം കൂട്ടുന്നതിലല്ല താൻ താല്പര്യപ്പെടാറുള്ളത് എന്നും ദേവ് മോഹൻ പറയുന്നു. ശാകുന്തളം ഏപ്രിൽ 14നാണ് തിയേറ്ററുകളിലേക്ക് എത്താൻ പോകുന്നത്. വിവിധ ഭാഷകളിൽ ചിത്രം മൊഴിമാറ്റി എത്തും. സാമന്ത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ദുഷ്യന്തൻ എന്ന കഥാപാത്രമായിട്ടാണ് ദേവ് എത്തുന്നത്. മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഉടൻ തന്നെ ചിത്രം തീയറ്ററുകളിൽ പ്രേക്ഷകർക്ക് ആസ്വദിക്കാനാകും. സാമന്തയുടെ കരിയറിലെയും ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നാണിത്.