ഡെഡിക്കേഷന്റെ എസ്ട്രീം | vikram
ഡെഡിക്കേഷന്റെ എസ്ട്രീം.. ഒരു പക്ഷേ വയസ് 57 നോട് അടത്തുനിൽക്കുന്ന ആ മനുഷ്യൻ സ്വന്തം ശരീരത്തെ ഇങ്ങനെ കഥാപാത്രത്തിനായി പാകപ്പെടുത്തുന്നത് കാണുമ്പോൾ അങ്ങനെയല്ലാതെ എങ്ങനെ വിശേഷിപ്പിക്കും. തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങൾക്ക് വേണ്ടി എത്ര കഷ്ടപ്പാടുകളും സഹിക്കുന്ന അതിനായി ഏതറ്റം വരെ പോകാനും ഒരു മടിയും കാണാത്ത നടനാണ് വിക്രം. ഈ പറഞ്ഞത് അക്ഷരാർഥത്തിൽ ശരിയാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്.പാ രഞ്ജിത്ത് - വിക്രം കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രം തങ്കലാന്റെ മേക്കിംഗ് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോലാർ ഗോൾഡ് ഫാക്ടറിയിൽ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. കാലിൽ തളയിട്ട്, കുടുമ കെട്ടി, മൂക്കുത്തി അണിഞ്ഞ് ഒറ്റമുണ്ടുടുത്ത ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്.cinemaTimesXP MalayalamUpdated: 18 Apr 2023, 1:59 pm