Arun Gopan About Mohanlal: 'ലാലേട്ടന്റെ പ്രവൃത്തി കാണുമ്പോൾ അത്ഭുതം തോന്നും'
Arun Gopan About Mohanlal നടൻ മോഹൻലാലിനെക്കുറിച്ച് ഗായകൻ അരുൺ ഗോപൻ സംസാരിക്കുകയാണ്. തങ്ങളുടെ മ്യൂസിക് ബാന്റിന്റെ ആശംസാവീഡിയോയ്ക്ക് വേണ്ടിയാണ് ആദ്യമായി മോഹൻലാലിനെ കാണാൻ പോയതെന്നും ഷൂട്ടിനിടെയാണ് അദ്ദേഹത്തിന് തങ്ങളുടെ വീഡിയോയ്ക്ക് വേണ്ട സ്ക്രിപ്റ്റ് നൽകിയതെന്നും ഒരുതവണ വായിച്ചുനോക്കി അദ്ദേഹം തെറ്റാതെ മുഴുവൻ പ്രസന്റ് ചെയ്തത് അത്ഭുതമായിരുന്നു എന്നും അരുൺ ഗോപൻ പറയുന്നു. 'ആരോസ്' എന്നായിരുന്നു ബാന്റിന്റെ പേര്. പിന്നീട് വർഷങ്ങൾക്കുശേഷം അദ്ദേഹത്തെ കണ്ടുമുട്ടിയപ്പോൾ 'ആരോസ്' എങ്ങനെ പോകുന്നു എന്ന് അദ്ദേഹം ചോദിച്ചുവെന്നും ഇത്രയും കാലം എങ്ങനെയാണ് ഒരു പേര് അദ്ദേഹം ഓർത്തിരിക്കുന്നത് എന്നോർത്ത് താൻ അത്ഭുതപ്പെട്ടു എന്നും അരുൺ ഗോപൻ കൂട്ടിച്ചേർത്തു.
Curated by Achu Sp|TimesXP Malayalam|14 Sept 2023