വെളിപ്പെടുത്തി അർജുൻ അശോകൻ | Arjun Ashokan | Movie |
1026 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമലയാളത്തിന്റെ യുവതാരനിരയിൽ ഏറ്റവും ശ്രദ്ധേയനായ നടൻമാരിൽ ഒരാളാണ് അർജുൻ അശോകൻ. സ്വഭാവ നടനായും നായകനായും വില്ലനായും ഒക്കെ അദ്ദേഹം പ്രേക്ഷകരെ രസിപ്പിക്കുകയാണ്. പ്രണയ വിലാസം എന്ന ചിത്രമാണ് അർജുൻ അശോകന്റേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയത്. അച്ഛൻ ഹരിശ്രീ അശോകൻ രസകരമായ റോളുകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചപ്പോൾ കൂടുതൽ സീരിയസായും നായകനായ വേഷങ്ങളിലാണ് അർജുൻ അശോകൻ തിളങ്ങുന്നത്. മികച്ച പ്രതികരണമാണ് അർജുന അശോകന് മിക്ക സിനിമകളിലും ലഭിക്കുന്നത്. ഏറ്റവും ഒടുവിൽ 50 കോടി നേടിയ രോമാഞ്ചം എന്ന ചിത്രത്തിലും ഒരു പ്രധാന വേഷത്തിൽ അർജുൻ അശോകൻ എത്തിയിരുന്നു. അടുത്തിടെ താൻ എടുത്ത ഒരു തീരുമാനത്തെക്കുറിച്ച് അദ്ദേഹം ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്. ഇനി കള്ളുകുടിക്കില്ല എന്ന് 10 മാസം മുമ്പ് തീരുമാനം എടുത്തു എന്നാണ് അദ്ദേഹം പറയുന്നത്. കടുത്ത തീരുമാനങ്ങൾ എടുത്താൽ താൻ പാലിക്കാറുണ്ട് എന്നും ആരുടെ മുന്നിലും അത് പറയാൻ ധൈര്യമുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ സിനിമ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ സംസാരിച്ചത്. എന്തുകൊണ്ടാണ് മദ്യപാനം നിർത്തുക എന്നൊരു തീരുമാനമെടുത്തത് എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. നിർത്തുന്നത് നല്ലതാണെന്ന് തോന്നി അതുകൊണ്ട് നിർത്താൻ തീരുമാനിച്ചു എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.