സിനിമയിലേക്ക് താണ്ടിയ ദൂരം ചെറുതല്ല! | Appani Sarath | Movies |
1048 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഅങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ ആർക്കും മറക്കാനാകാത്ത ഒരു കഥാപാത്രമാണ് അപ്പാനി രവി. പിന്നീട് ഈ കഥാപാത്രം അവതരിപ്പിച്ച നടൻ അപ്പാനി ശരത് എന്ന പേരിലാണ് അറിയപ്പെട്ടത്. ദുർഘടമായ ജീവിത സാഹചര്യത്തിലൂടെ ആണ് അദ്ദേഹം കടന്നുപോയത്. അങ്കമാലിയിൽ കറി പൗഡർ വില്പനക്കാരനായി എത്തിയതാണ് അപ്പാനി ശരത് എന്ന പേരിലേക്ക് മാറിയതിന് പിന്നിൽ വലിയ ദൂരമുണ്ട് എന്ന് ശരത് പറയുന്നു. ഒരുപാട് തവണ അവഗണനകളും കളിയാക്കലുകളും നേരിട്ടിട്ടുണ്ട്. ഒഡീഷൻ വഴി സിനിമയിലേക്ക് എത്തിപ്പെട്ടതല്ല. അവയ്ക്ക് ഒരുപാട് പരിശ്രമമുണ്ട് എന്നും അഭിനയം എന്നും ഇഷ്ടമായിരുന്നുവെങ്കിലും തന്നെ ഗൈഡ് ചെയ്യാൻ ആരുമുണ്ടായിരുന്നില്ല എന്ന് അപ്പാനി ശരത് പറയുന്നു. പകൽ മുഴുവൻ ജോലി ചെയ്യുന്ന കാശ് അമ്മയുടെ കയ്യിൽ കൊടുത്ത് രാത്രി തട്ടിൽ കയറി നാടകം കളിച്ചു സന്തോഷം കണ്ടെത്തുമായിരുന്നു എന്നും അത്തരത്തിലുള്ള ഒരുപാട് കഷ്ടപ്പാടുകളുടെ ദിവസം താണ്ടിയാണ് സിനിമ നടൻ ആയത് എന്നും അപ്പാനി ശരത് വ്യക്തമാക്കുന്നു.