അണിയറയിൽ വമ്പൻ പ്രൊജക്ടുകൾ
1042 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂലാൽസിങ് ചദ്ദ എന്ന ചിത്രത്തിന്റെ വലിയ പരാജയം വലിയൊരു ഇടവേള എടുക്കാൻ നടൻ അമീർഖാനെ പ്രേരിപ്പിച്ചിരുന്നു. അദ്ദേഹം ഇടവേള എടുക്കാൻ പോകുന്നു എന്ന കാര്യം ആരാധകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇടവേളക്കുശേഷം സിനിമയിലേക്ക് മടങ്ങി വരാൻ തയ്യാറെടുക്കുകയാണ് അമീർഖാൻ എന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇതിനായി തെലുങ്ക് നിർമ്മാതാവായ അല്ലു അരവിന്ദമായി അദ്ദേഹം ചർച്ചകൾ തുടർച്ചയായി നടത്തുന്നതായുള്ള വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ഹൈദരാബാദിൽ ഇതിനായി അദ്ദേഹം പലതവണ വന്നു പോയതിന്റെ റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഗജനി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഇനി വന്നേക്കും എന്നുള്ള വാർത്തകളും പുറത്തുവരികയാണ്. എ ആർ മുരുഗദോസ് സൂര്യയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗജനി. ഈ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോൾ ആമീർഖാനാണ് പ്രധാന കഥാപാത്രമായി എത്തിയത്. ഇപ്പോൾ ഈ ചിത്രത്തിൽ രണ്ടാം ഭാഗം അണിയറയിൽ ചർച്ചയായിട്ടുണ്ട് എന്ന സൂചനകൾ ആണ് ലഭിക്കുന്നത്. എന്തായാലും ദംഗൽ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ഒരു രണ്ടാം ഭാഗം ഉണ്ടായേക്കും എന്ന വാർത്തകളാണ് പുറത്തുവരുന്നത്. അമീർഖാൻ തിരിച്ചുവരാനായി കാത്തിരിക്കുന്ന ആരാധകർക്ക് ഏറെ ആശ്വാസകരമാണ് ഈ വാർത്ത. പുതിയ ചിത്രങ്ങളുമായി അദ്ദേഹം ഉടൻ തന്നെ വെള്ളത്തിൽ പ്രത്യക്ഷപ്പെടുമെന്നും തിയേറ്ററുകൾ ഇളക്കി മറിക്കുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.