Nayanthara: 50 സെക്കന്റുള്ള പരസ്യം; നയൻ താരയുടെ പ്രതിഫലം എത്ര?
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
നയൻതാര ലേഡി സൂപ്പർ സ്റ്റാറാണെന്ന കാര്യത്തിൽ സിനിമ പ്രേമികൾക്ക് ആർക്കും തന്നെ ഒരു സംശയവുമുണ്ടാകില്ല. അത്രയും മികച്ച രീതിയിലാണ് അവർ ഇപ്പോൾ സിനിമകൾ തെരഞ്ഞെടുക്കുന്നത്. ഗ്ലാമർ വേഷങ്ങളിലൂടെ സിനിമയിൽ തന്റെ ഇടം കണ്ടെത്തിയ നടി പിന്നീട് അങ്ങോട്ട് തെരഞ്ഞെടുത്തത് മികച്ച നായികാ പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു. സിനിമയില്‍ തന്റേതായ കരിയര്‍ ബില്‍ഡ് ചെയ്യുമ്പോഴും, സാമ്പത്തികമായി വളരെ ശക്തയായ ഒരു സ്ത്രീയായി മാറുകയായിരുന്നു നയന്‍ താര. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് നയന്‍താര ഇപ്പോള്‍ വാങ്ങുന്നത് 5 കോടി മുതല്‍ 10 കോടി വരെയാണെന്നാണ് റിപ്പോർട്ട്. ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ വാങ്ങിയത് 11 കോടി വാങ്ങിയെന്നാണ് റിപ്പോർട്ട്. എന്നാൽ നടി ഒരു 50 സെക്കന്റ് പരസ്യ ചിത്രത്തിൽ അഭിനയിക്കുന്നതിന് ൫൦ ലക്ഷം രൂപയാണ് വാങ്ങുന്നതെന്നാണ് റിപ്പോർട്ട്.