ജർമനി മാന്ദ്യത്തിൽ, വരാനിരിക്കുന്നത് വൻ തിരിച്ചടിയോ? | Stock Market | German Crisis
2022-ന്റെ അവസാന പാദത്തിലെ 0.5 ശതമാനം വളർച്ചാ ഇടിവിനൊപ്പം, 2023-ന്റെ ആദ്യ പാദകാലയളവിലും ജിഡിപി നിരക്കിൽ 0.3 ശതമാനം വീതം തളർച്ച രേഖപ്പെടുത്തിയതോടെയാണ്, ജർമനി ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണതായി കണക്കാക്കുന്നത്. റഷ്യ - ഉക്രൈൻ യുദ്ധത്തെ തുടർന്ന്, ഇന്ധനവില കുതിച്ചു കയറിയതും വിതരണ ശൃംഖലയിലെ താളപ്പിഴകളുമാണ് ജർമനിയുടെ വളർച്ച പിന്നോട്ടടിച്ചത്. ഇതോടെ ആഗോള വിപണികളിൽ അപായ മണി മുഴങ്ങാൻ തുടങ്ങിയിട്ടുണ്ട്. ജർമനി മാന്ദ്യത്തിലേക്ക് വീണതിന്റെ പിന്നാലെ അടുത്തത് ആരാണെന്ന ചോദ്യവും വിവിധ കോണുകളിൽ നിന്നും ഉയരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓഹരി വിപണിയേയും കാത്തിരിക്കുന്നതും വൻ തിരിച്ചടിയാണോ എന്നാണ് പരിശോധിക്കുന്നത്.businessTimesXP MalayalamUpdated: 30 May 2023, 4:43 pm