ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് മികച്ച ബാങ്ക് ഏത് ? | SBI HDFC ICICI AXIS BANK
1046 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഭാവിയിലേക്കുള്ള പണം കരുതി വയ്ക്കുന്നതിന് നമ്മൾ മലയാളികൾക്ക് ഏറ്റവും കൂടുതലായി തെരഞ്ഞെടുക്കാറുള്ള ഓപ്ഷനുകളിലൊന്നാണ് ഫിക്സഡ് ഡിപ്പോസിറ്റുകൾ. അപകട സാധ്യത വളരെ കുറഞ്ഞതും സ്ഥിരമായ റിട്ടേൺ നൽകുന്നതുമായ മികച്ച ഓപ്ഷൻ കൂടിയാണ് സ്ഥിരനിക്ഷേപങ്ങൾ. ഇക്കഴിഞ്ഞ മാസങ്ങളിൽ കേന്ദ്ര ബാങ്ക് ആയ റിസേർവ്വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കുകളുടെ ഉയർച്ചയും സ്ഥിര നിക്ഷേപങ്ങളിലേക്കുള്ള പണമൊഴുക്ക് വർധിപ്പിച്ചു. പലിശ നിരക്കുകൾ വർധിച്ചതും ഫിക്സഡ് ഡിപ്പോസിറ്റുകളെ ആകർഷകമായ നിക്ഷേപ ഓപ്ഷനായി ഉയർത്തിയെന്ന് സാരം. അവസാനമായി നടന്ന റിസർവ്വ് ബാങ്കിന്റെ ധന നയ മീറ്റിങ്ങിൽ റിപ്പോ നിരക്കുകൾ ഉയർത്തിയിട്ടില്ലെങ്കിലും ബാങ്കുകൾ ഇപ്പോഴും ഉപഭോക്താക്കൾക്ക് ആകർഷകമായ പലിശ നിരക്കിൽ എഫ്ഡികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോൾ നിങ്ങളോ നിങ്ങളുടെ സുഹൃത്തുക്കളോ എഫ് ഡികളിൽ പണം നിക്ഷേപിക്കാൻ ഒരുങ്ങുകയാണെങ്കിൽ ഒരുപാട് ഓപ്ഷനുകൾ നിങ്ങൾക്കു മുന്നിൽ ഉണ്ടാകും. എന്നാൽ അങ്ങനെയൊരു സാഹചര്യത്തിൽ ബാങ്കുകൾ നൽകുന്ന പലിശ നിരക്കുകളും മറ്റു ആനുകൂല്യങ്ങളും താരതമ്യപ്പെടുത്തി നോക്കി സ്ഥിര നിക്ഷേപങ്ങൾ തെരഞ്ഞെടുക്കുന്നതാകും നല്ലത്. രാജ്യത്തെ പ്രമുഖ ബാങ്കുകൾ നിലവിൽ എഫ് ഡിയ്ക്ക് നൽകുന്ന പലിശ നിരക്കുകൾ പരിചയപ്പെടാം.