ഓഹരി വിപണിയിൽ നിന്നും ലാഭം നേടാൻ എന്തു ചെയ്യണം? | Learn Stock Market | Stock Investment
ഓഹരി വിപണിയിൽ നേരിട്ടു നിക്ഷേപം നടത്താൻ ഇന്നു വളരെ എളുപ്പമാണ്. എന്നാൽ വിപണിയിൽ നിന്നും നേട്ടം കൊയ്യുകയെന്നത് തുടക്കക്കാരായ ഓഹരി നിക്ഷേപകർക്ക് വെല്ലുവിളിയുമാണ്. പക്ഷേ പഠിക്കാൻ മനസും താത്പര്യവും അൽപം ക്ഷമയും കൂടിയുണ്ടെങ്കിൽ, ഏത് സാധാരണക്കാരനും ഓഹരിയുടെ ലോകത്തും വിജയതീരമണയാൻ കഴിയുമെന്നതാണ് വസ്തുത. ആരെങ്കിലും വ്യക്തമായും ലളിതമായും വിവരച്ചു തരുന്നതു വരെ, ഓഹരി നിക്ഷേപവും ഒരു ബാലികേറാ മലയായി തോന്നുന്നുവെന്നേയുള്ളൂ. ഈയൊരു പശ്ചാത്തലത്തിൽ ഓഹരി നിക്ഷേപത്തെ ലളിതമായി വിവരിക്കാനാണ് ഇത്തവണ ശ്രമിക്കുന്നത്.businessTimesXP MalayalamUpdated: 10 Apr 2023, 12:48 pm