എന്താണ് ക്രെഡിറ്റ് കാർഡ് ഓവർ ഡ്രാഫ്റ്റ്?
1094 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂരാജ്യത്ത് ക്രെഡിറ്റ് കാർഡുകളുടെ സ്വീകാര്യത വർധിച്ചു കൊണ്ടിരിക്കുകയാണ്. ഏകദേശം 50 ദിവസം വരെ പലിശയില്ലാതെ നിശ്ചിത തുക ഉപയോഗിക്കാൻ സാധിക്കുന്നു എന്നതാണ് ക്രെഡിറ്റ് കാർഡുകളുടെ നേട്ടം. സാധനങ്ങളും, സേവനങ്ങളും വാങ്ങുക, ബിൽ പേയ്മെന്റുകൾ നടത്തുക തുടങ്ങി നിരവധി ഉപയോഗങ്ങളാണ് ക്രെഡിറ്റ് കാർഡുകൾക്കുള്ളത്. ബിൽ തുക ഇഎംഐ രീതിയിലേക്ക് കൺവേർട്ട് ചെയ്യാനും സാധിക്കുന്നു. ക്രെഡിറ്റ് കാർഡുകളിൽ ക്രെഡിറ്റ് പരിധി നിശ്ചയിച്ചിട്ടുണ്ടായിരിക്കും. ഈ പരിധി കഴിഞ്ഞും ചിലപ്പോൾ കാർഡുകൾ ഉപയോഗിക്കാൻ സാധിക്കും. ഇത്തരത്തിൽ 5,000 രൂപ വരെ ഓവർ ഡ്രാഫ്റ്റ് പരിധി ചില കാർഡുകൾ നൽകാറുണ്ട്. എന്നാൽ അത്യാവശ്യമെങ്കിൽ മാത്രം ഈ സൗകര്യം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ഒരു കാർഡ് ഹോൾഡർക്ക് ചിലവഴിക്കാൻ സാധിക്കുന്ന പരമാവധി തുകയെ ആണ് ക്രെഡിറ്റ് പരിധി അഥവാ ക്രെഡിറ്റ് ലിമിറ്റ് എന്നു പറയുന്നത്. ഒരു വ്യക്തിക്ക് കാർഡ് ഇഷ്യുവർ നിശ്ചയിക്കുന്ന നിശ്ചിത പരിധി വരെയുള്ള തുകയാണ് ഉപയോഗിക്കാൻ സാധിക്കുന്നത്. വരുമാനം, ക്രെഡിറ്റ് ഹിസ്റ്ററി, പഴയ കാലത്തെ തിരിച്ചടവ് പാറ്റേൺ തുടങ്ങി പല ഘടകങ്ങൾ വിലയിരുത്തിയാണ് ഇത് തീരുമാനിക്കുന്നത്.