ഡെറിവേറ്റീവ് മാർക്കറ്റിൽ എങ്ങനെ വ്യാപാരം ചെയ്യാം? | Stock Market | F&O Trading
1056 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂചെറിയ നിക്ഷേപത്തിൽ അതിവേഗം വളരെ വലിയ ആദായം നേടാനുള്ള സാധ്യതകളാണ്, മിക്ക നിക്ഷേപകരേയും എഫ്&ഒയിലേക്ക് വലിച്ചടുപ്പിക്കുന്നത്. എന്നാൽ ഡെറിവേറ്റീവ് വിപണിയിലെ വ്യാപാരത്തിൽ റിസ്ക് ഏറെയുണ്ടെന്നതാണ് വസ്തുത. അതിനാൽ എഫ്&ഒയിലേക്ക് ഇറങ്ങും മുമ്പെ കാര്യങ്ങളെ കുറിച്ച് ശരിയായ ധാരണ നേടിയിരിക്കണം. ഇല്ലെങ്കിൽ പണം നഷ്ടമാകാൻ അധിക സമയം വേണ്ടിവരില്ല. ഈയൊരു പശ്ചാത്തലത്തിൽ ഡെറിവേറ്റീവ് വിഭാഗത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന വീഡിയോ പരമ്പരയാണ് ഇനിയുള്ള ദിവസങ്ങളിൽ ഇടി മലയാളം പങ്കുവെയ്ക്കാൻ പോകുന്നത്. ഇതിൽ ഡെറിവേറ്റീവ് മാർക്കറ്റിനെ സംബന്ധിക്കുന്ന ആമുഖ വിഷയങ്ങളാണ് ഇന്നു വിശദമാക്കുന്നത്.