ഓഗസ്റ്റ് ഒന്ന് മുതൽ ധനകാര്യ ഇടപാടുകളെ ബാധിച്ചേക്കാവുന്ന ചില മാറ്റങ്ങൾ
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ക്രെഡിറ്റ് കാർഡ് ഉപയോഗം, എഫ്ഡി, ആദായ നികുതി; ഓഗസ്റ്റ് ഒന്ന് മുതൽ നിത്യജീവിതത്തിലെ ധനകാര്യ ഇടപാടുകളെ ബാധിച്ചേക്കാവുന്ന ചില മാറ്റങ്ങളുമുണ്ട്. ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് നിയമത്തിൽ മാറ്റം വരുത്തുന്നു. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ഷോപ്പിങിന് ഇനി ക്യാഷ് ബാക്കുകൾ കുറയും. ഇന്ധന പർച്ചേസുകൾ, ഫ്ലിപ്കാർട്ട്, മിന്ത്ര എന്നിവയിലെ ഗിഫ്റ്റ് കാർഡ് വാങ്ങലുകൾ, ഇഎംഐ ഇടപാടുകൾ തുടങ്ങിയവയ്ക്കും ക്യാഷ്ബാക്ക് കുറയും. എസ്ബിഐ അമൃത് കലശ് പദ്ധതിക്ക് കീഴിൽ നിക്ഷേപിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 15 ആണ് . അതുപോലെ ഇന്ത്യൻ ബാങ്കിൻെറ പ്രത്യേക സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി അവസാനിക്കുന്നു.