സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ ഈ 6 കാര്യങ്ങൾ ശ്രദ്ധിയ്ക്കാം
ഇന്ത്യൻ പൗരന്മാർക്ക് എല്ലാ വിധത്തിലുള്ള സർക്കാർ സേവനങ്ങൾക്കും സാമ്പത്തിക സേവനങ്ങൾക്കും നിലവിൽ ആധാർ കാർഡും പാൻ കാർഡും ആവശ്യമാണ്. രാജ്യത്ത് ഡിജിറ്റലൈസേഷന് വേഗത കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ നമ്മുടെ സൗകര്യങ്ങൾ കൂടിക്കൊണ്ടിരിക്കുന്നതിനൊപ്പം തന്നെ ഓൺലൈൻ തട്ടിപ്പുകളും ദിനേന കൂടിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഈയടുത്തിടെ എം എസ് ധോണി, ശില്പ ഷെട്ടി എന്നിവരുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്ത് തട്ടിപ്പുകാർ പുതിയ ക്രെഡിറ്റ് കാർഡുകൾ സ്വന്തമാക്കിയെന്ന വാർത്ത ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. നമ്മുടെ ആധാർ കാർഡുകളും പാൻ കാർഡുകളും നമ്മളറിയാതെ ഉപയോഗിച്ച് ഒരുപാട് തട്ടിപ്പുകൾ ഇത്തരത്തിൽ നടക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പടാൻ നമുക്ക് എന്തു ചെയ്യാൻ കഴിയുമെന്ന് നോക്കാം.businessTimesXP MalayalamUpdated: 23 Apr 2023, 12:02 pm