ജീവനെടുക്കുന്ന ഓൺലൈൻ വായ്പാ ആപ്പുകൾ
1153 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഓൺലൈൻ വായ്പാ ആപ്പുകൾ ജീവനെടുക്കുന്നവരുടെ എണ്ണം കൂടുകയാണ്. കടമക്കുടിയിലെ കൂട്ട ആത്മഹത്യക്ക് പിന്നിൽ ഓൺലൈൻ ആപ്പിൽ നിന്ന് എടുത്ത 9,000 രൂപയും തുടർന്നുണ്ടായ സംഭവ വികാസങ്ങളുമാണെന്ന് സൂചനകളുണ്ട്. കാര്യമായ ഡോക്യുമെൻേറഷൻ ഒന്നിമില്ലാതെ പെട്ടെന്ന് പണം കിട്ടുമെന്നതിനാൽ ഓൺലൈൻ ആപ്ലിക്കേഷനുകളിലൂടെ അടിയന്തിര ഘട്ടങ്ങളിൽ വായ്പ എടുക്കുന്ന ഒട്ടേറെപ്പേരുണ്ട്. എന്നാൽ വായ്പക്ക് അപേക്ഷിക്കുന്നവരുടെ സമൂഹ മാധ്യമങ്ങളിൽനിന്നുള്ള വിവരങ്ങൾ പോലും ചോർത്തിയെടുത്ത് പരിശോധന നടത്തി വായ്പ അനുവദിക്കുന്ന ആപ്പുകൾ പോലും ഇക്കൂട്ടത്തിലുണ്ട്. ഓൺലൈൻ ആപ്പുകളിൽ നിന്ന് വായ്പ എടുക്കുന്നവർ അറിയാൻ.