സേവിങ്സ് അക്കൗണ്ടുകൾ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
3835 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂനമ്മുടെ രാജ്യത്ത് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് റിസർവ് ബാങ്ക് ഉപഭോക്താക്കൾക്ക് പ്രത്യേക പരിധിയൊന്നും ഏർപ്പെടുത്തിയിട്ടില്ല. ഇപ്പോൾ ബാങ്ക് അക്കൗണ്ട് തുറക്കുന്നത് അത്രയധികം പണിപ്പെട്ട കാര്യവുമല്ലെന്നതാണ് മറ്റൊരു കാര്യം. മിക്ക ആളുകൾക്കും ഇപ്പോൾ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉണ്ട്. രാജ്യത്തെ നിരവധി ബാങ്കുകൾ അവരുടെ അക്കൗണ്ടുകളുടെ എണ്ണം വർധിപ്പിക്കാനായി ഉപഭോക്താക്കൾക്ക് ലാഭകരമായ സ്കീമുകൾ വാഗ്ദാനം ചെയ്യുന്നു. ഇത് ഓരോ ബാങ്കുകൾക്കും ഓരോ തരത്തിലായിരിക്കും. ബാങ്ക് വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങളും സ്കീമുകളും ഓരോന്നിനും വ്യത്യസ്തമായിരിക്കും.ഉപഭോക്താക്കളായ നമ്മെ സംബന്ധിച്ച് ഒന്നിൽക്കൂടുതൽ അക്കൗണ്ടുകൾ ഉള്ളത് സാമ്പത്തിക കാര്യങ്ങൾ ശരിയായി കൈകാര്യം ചെയ്യുന്നതിനും ഗുണമാണ്.അപ്പോൾ ഒരു ഉപഭോക്താക്താവിന് അവരുടെ ഇഷ്ടാനുസരണം 4 അല്ലെങ്കിൽ 5 അക്കൗണ്ടുകൾ വരെ തുറക്കാനാകും. എന്നാൽ ഇഷ്ടമുള്ളത്രയും ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ മനസിൽ സൂക്ഷിക്കേണ്ടതുണ്ട്.