Ajmi Food Product: പട്ടിണിയാകാതിരിക്കാൻ തുടങ്ങിയ അജ്മിയുടെ വിജയഗാഥ
1075 views
business വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപലചരക്ക് കട നടത്തുന്ന അബ്ദുൾ ഖാദർ; ഒരു കുടുംബത്തിന്റെ ഏക വരുമാന സ്രോതസ് എന്ന് പറയുന്നത് അബ്ദുൾ ഖാദറിന്റെ ഈ പലചരക്ക് കടയാണ്. അങ്ങനെയിരിക്കെ ഇദ്ദേഹത്തിന്റെ കടയിലേക്ക് പൊടി ഉത്പന്നങ്ങൾ എത്തുന്നതിൽ വല്ലാതെ കാലതാമസം പിടിക്കുന്നു. ഇത് കച്ചവടത്തെ മോശമായി ബാധിച്ചു തുടങ്ങുന്നു. കാരണം അവശ്യ പൊടികൾ കടയിൽ നിന്ന് ലഭിക്കാത്തതിനെ തുടർന്ന് ആളുകൾ മറ്റ് കടകൾ ആശ്രയിച്ചു തുടങ്ങി. ഏക വരുമാന സ്രോതസ്സിൽ കോട്ടം തട്ടിയതോടെ പട്ടിണിയിലേക്ക് വീഴുമോ എന്ന ആശങ്ക അബ്ദുൾ ഖാദറിനെ അലട്ടി തുടങ്ങി. അങ്ങനെ ഈ പ്രശ്നം അകറ്റാൻ അബ്ദുൾ ഖാദർ പൊടികൾ സ്വന്തമായി നിർമിക്കാൻ തീരുമാനിച്ചു. ഏറ്റവും ഡിമാന്റുള്ള പുട്ടുപൊടിയിൽ തന്നെ തുടക്കം കുറിച്ചു. ഇതേതുടർന്ന് കടയിൽ നിന്ന് അരി എടുത്തു വീട്ടിൽ കൊണ്ടുപോയി അരി കഴുകി ഉണക്കി ടൗണിലെ കടയിൽ ചെന്ന് പൊടിപ്പിച്ച് തിരിച്ച് വീട്ടിലെത്തി വറത്ത് പക്കമേറ്റുകളിലാക്കി കടയിൽ കൊണ്ട് ചെന്ന് വിറ്റു.