Story Of Britannia: എഫ്എംസിജി ഭീമന്റെ 130 വർഷത്തെ കഥ
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
വെറും 295 രൂപ മുതൽമുടക്കി 1892 ൽ സെൻട്രൽ കൊൽക്കത്തയിലെ ഒരു ചെറിയ വീട്ടിൽ ബിസ്ക്കറ്റ് നിർമാണം ആരംഭിക്കുന്നു. പിന്നീട് ഈ സംരംഭം നളിൻ ചന്ദ്ര ഗുപ്തയുടെ നേതൃത്വത്തിലുള്ള ഗുപ്ത സഹോദരന്മാർ ഏറ്റെടുക്കുന്നു. ശേഷം "വിഎസ് ബ്രദേഴ്സ്" എന്ന പേരിൽ ഈ ബിസ്ക്കറ്റ് കമ്പനി പ്രവർത്തിച്ചു തുടങ്ങുന്നു. പിന്നീട് ഇവർക്കൊപ്പം ഇംഗ്ലീഷ് വ്യവസായിയായ ഹോർമെസും കമ്പനിയുടെ ഒരു പങ്കാളിയായി. അങ്ങനെ ബിസ്ക്കറ്റ് കച്ചവടം പൊടിപൊടിച്ചു. ഇന്ന് ബിസ്ക്കറ്റ് ലോകത്തിലെ അധിപനാണ് അന്ന് 295 രൂപക്ക് ഒരു ചെറിയ വീട്ടിൽ തുടങ്ങിയ ആ ബിസ്ക്കറ്റ് കമ്പനി. അതെ പറഞ്ഞു വരുന്നത് ബ്രിട്ടാനിയ എന്ന എഫ്എംസിജി ഭീമനെക്കുറിച്ചാണ്. രണ്ടാം ലോകമഹായുദ്ധം , ഒട്ടുമിക്ക മേഖലയും ആ കാലഘത്തിൽ തകർന്നിട്ടുണ്ടെങ്കിലും ബിസ്ക്കറ്റിന് ആവശ്യക്കാർ ഏറെയായിരുന്നു. അന്ന് ബ്രിറ്റീഷ്പ്പടയുടെ പ്രധാന ഭക്ഷണങ്ങളിലൊന്ന് ബിസ്ക്കറ്റ് ആയിരുന്നു. കേടുകൂടാതെ ഏറെക്കാലം നിൽക്കുമെന്നത് തന്നെയാണ് ബ്രിട്ടീഷ് പട്ടാളം ബിസ്കെറ്റിനെ പ്രധാന ഭക്ഷണങ്ങളിൽ ഒന്നാക്കിയത്. എന്തായാലും പട്ടാളത്തിന്റെ ഈ തീരുമാനം ബ്രിട്ടാനിയയുടെ യാത്രയിൽ അൽപ്പംകൂടി വേഗത പകർന്നു. ബ്രിട്ടീഷ് പട്ടാളത്തിന് ബിസ്ക്കറ്റുകൾ വിതരണം ചെയ്യുവാൻ തുടങ്ങിയ ബ്രിട്ടാനിയ 1979-ൽ നിലവിലുള്ള ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന പേരിലേക്കെത്തി.