സാധാരണക്കാർക്ക് ശരിയായ നിക്ഷേപമാർഗം ?
1006 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂനിക്ഷേപത്തിന് പല മാർഗങ്ങളാണ് മലയാളികൾ തേടാറുള്ളത്. സേവിംഗ്സ് അക്കൗണ്ട്, മ്യൂച്വൽ ഫണ്ട്, റെക്കറന്റ് ഡെപ്പോസിറ്റ്, സ്റ്റോക്ക് മാർക്കറ്റ് തുടങ്ങിയ ഒട്ടനവധി നിക്ഷേപ മാർഗങ്ങളാണ് ഇന്ത്യയിൽ ഉള്ളത്. ഇതിൽ ഏറ്റെടുക്കാവുന്ന റിസ്ക് ഫാക്ടർ അനുസരിച്ചാണ് പലരും നിക്ഷേപ മാർഗങ്ങൾ തെരഞ്ഞെടുക്കാറുള്ളത്. ഇതിൽത്തന്നെ സാധാരണ നിക്ഷേപകർ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്ന നിക്ഷേപ മാർഗമാണ് സേവിംഗ്സ് അക്കൗണ്ടുകൾ. എന്നാൽ സേവിംഗ്സ് അക്കൗണ്ടുകളെ പോലെ തന്നെ കുറഞ്ഞ അപകടസാധ്യതയിൽ മികച്ച വരുമാനം നൽകുന്നവയാണ് ലിക്വിഡ് ഫണ്ടുകൾ. സേവിംഗ്സ് അക്കൗണ്ടുകൾ പൊതുവെ പണപ്പെരുപ്പത്തെ മറികടക്കാത്ത കുറഞ്ഞ പലിശനിരക്ക് നൽകുന്നവയാണ്. അതേസമയം, ലിക്വിഡ് ഫണ്ടുകൾക്ക് താരതമ്യേന ഉയർന്ന വരുമാനം നൽകാൻ സാധിക്കും. ട്രഷറി ബില്ലുകൾ, വാണിജ്യ പേപ്പറുകൾ, ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവ പോലുള്ള ഹ്രസ്വകാല മണി മാർക്കറ്റ് ഉപകരണങ്ങളിൽ ഈ ഫണ്ടുകൾ നിക്ഷേപം നടത്തുന്നതിനാലാണ് ഈ ഫണ്ടുകൾ മികച്ച വരുമാനം നൽകുന്നത്. അതിനാൽ ലിക്വിഡ് ഫണ്ടുകൾ, സേവിംഗ്സ് അക്കൗണ്ടുകളെ അപേക്ഷിച്ച് ഉയർന്ന വരുമാനം നൽകുന്നവയാണ്. എന്നിരുന്നാലും, ലിക്വിഡ് ഫണ്ടുകളിൽ നിന്നുള്ള വരുമാനം വിപണിയുടെ ചാഞ്ചാട്ടത്തെ അനുസരിച്ചായതിനാൽ ചെറിയ രീതിയിലുള്ള അപകടസാധ്യതയുണ്ടെന്ന് നിക്ഷേപകർ ഓർക്കണം. അപ്പോൾ സേവിംഗ്സ് അക്കൗണ്ടാണോ ലിക്വിഡ് ഫണ്ടാണോ ഏറ്റവും മികച്ച നിക്ഷേപ മാർഗം എന്നറിയാം .