ആധാറും പാനും ലിങ്ക് ചെയ്യാൻ 10 കാരണങ്ങൾ
1026 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂആധാർ- പാൻ ലിങ്ക് ചെയ്യേണ്ട അവസാന തീയതി അടുക്കുകയാണ്. ഈ മാസം 30 ന് ആണ് ഇവ ലിങ്ക് ചെയ്യേണ്ട അവസാന തീയതി. അപ്പോൾ ഉടൻ ഇവ ലിങ്ക് ചെയ്യുന്നതാണ് നല്ലത്. ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്താൽ ഉണ്ടാകുന്ന 6 നേട്ടങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത് വഴി വ്യാജ പാൻ കാർഡുകൾ എളുപ്പത്തിൽ തിരിച്ചറിയാനാകും. ഇതു വഴി നികുതി വെട്ടിപ്പ് പോലുള്ള രാജ്യത്തെ സാമ്പത്തിക തട്ടിപ്പുകൾ കുറയ്ക്കാനാകും.ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യുന്നതു വഴി ഇൻകം ടാക്സ് ഫയലിംഗ് എളുപ്പത്തിൽ പൂർത്തിയാക്കാം. പേര്, വിലാസം, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ഓട്ടോമാറ്റിക്കായി കൂട്ടിച്ചേർക്കാനും പിശകുകള്‍ കുറയ്ക്കുകയും ചെയ്യാം. സമയവും ഇങ്ങനെ ലാഭിയ്ക്കാം.ആധാർ കാർഡുമായി പാൻ കാർഡുകളെ ബന്ധിപ്പിച്ചാൽ വ്യക്തികളുടെ വരുമാനവും നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എളുപ്പത്തിൽ ട്രാക്ക് ചെയ്യാനാകും. ഇങ്ങനെ സുതാര്യത വർധിയ്ക്കുമ്പോൾ സാമ്പത്തിക തട്ടിപ്പുകൾ കുറയ്ക്കാനാകും എന്ന് മാത്രമല്ല ടാക്സ് ഫയലിംഗിന്റെ കൃത്യമായ രീതി പിന്തുടരാൻ ആളുകൾ പ്രാപ്തരാകും.ആധാറും പാനും ബന്ധിപ്പിക്കുന്നതിലൂടെ കേന്ദ്ര സർക്കാരിന് നികുതി വെട്ടിപ്പ് ഫലപ്രദമായി തടയാനാകും. ഓരോ വ്യക്തിയുടെയും വരവ്- ചെലവ് കണക്കുകൾ കൃത്യമായി രേഖപ്പെടുത്താനും കൃത്യമായി നികുതികൾ അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും സാധിയ്ക്കും. ഇങ്ങനെ നികുതിവെട്ടിപ്പിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യാം.