Altroz XM: ഇലക്ട്രിക് സൺറൂഫുള്ള ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കാർ
1025 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഇലക്ട്രിക് സൺറൂഫുള്ള ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കാർ ടാറ്റ പുറത്തിറക്കി. ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ ആൾടോസിന്റെ രണ്ട് പുതിയ വകഭേദങ്ങളാണ് ടാറ്റ പുറത്തിറക്കിയത്. ആൾട്രോസ് XM ട്രിമ്മിന് 6.90 ലക്ഷം രൂപയും XM (S) ട്രിമ്മിന് 7.35 ലക്ഷം രൂപയുമാണ് വിലവരുന്നത്. സൺറൂഫിനൊപ്പം മികച്ച ഫീച്ചറുകളും ആൾട്രോസ് XM ട്രിമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സീരീസിലെ സൺറൂഫുള്ള ഏറ്റവും വില കുറഞ്ഞ കാറും ആൾട്രോസ് XM ട്രിമാണ്. മാനുവൽ ട്രാൻസ്മിഷനോട് കൂടിയ 1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എഞ്ചിനിൽ മാത്രമേ ഈ വേരിയന്റുകൾ ലഭ്യമാകൂ. സ്റ്റിയറിങ് മൗണ്ടഡ് കൺട്രോൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ റിയർ വ്യൂ മിററുകൾ , 16 ഇഞ്ച് ഫുൾ വീൽ കവർ, പ്രീമിയം ലുക്കിങ് ഡാഷ്ബോർഡ് തുടങ്ങിയ ഹൈ എൻഡ് ഫീച്ചറുകളോടെയാണ് ആൾട്രോസ് XM വേരിയൻറ് വരുന്നത്.