ഓഹരി എത്ര ശക്തമാണെങ്കിലും ഈ മൂന്ന് ഘടകങ്ങൾ പ്രതികൂലമായാൽ വില താഴ്ന്നേക്കാം
1036 views
business വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഓഹരിവിപണിയിൽ നിക്ഷേപം നടത്തുന്നവർ അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട മൂന്ന് കാര്യങ്ങളുണ്ട്. വാർത്തകൾ, സൂചികകളുടെ നീക്കം, സെക്ടറിന്റെ പ്രകടനം എന്നിവയാണ് അവ. വാർത്തകൾ ഓഹരി വിലകളിൽ സ്വാധീനം ചെലുത്തുന്നു. ചെറിയ വാർത്തകളോട് പോലും ഓഹരി വിപണി വൈകാരികമായി പ്രതികരിക്കാറുണ്ട്. സൂചികകളുടെ മൂവ്മെന്റ് ഓഹരി വിലകളെ സ്വാധീനിച്ചേക്കാം. നിഫ്റ്റി, സെൻസെക്സ് സൂചികകൾ കൃത്യമായി ട്രാക്ക് ചെയ്യേണ്ടത് ആവശ്യമാണ്. ആഗോള സൂചികകൾ പ്രകടനങ്ങളിൽ പരസ്പരം ബന്ധപ്പെട്ടിരിക്കാറുണ്ട്. ഇക്കാരണത്താൽ യുഎസ്, യൂറോപ്പ്, ഏഷ്യൻ വിപണികളുടെ അടക്കം നീക്കങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഓഹരി ഉൾപ്പെട്ടിരിക്കുന്ന സെക്ടറിന്റെ പ്രകടനം വിലനിലവാരത്തെ സ്വാധീനിക്കുന്നു. അതിനാൽ സെക്ടറുകളെയും ട്രാക്ക് ചെയ്യേണ്ടതാണ്. അടിസ്ഥാനപരവും, സാങ്കേതികവുമായി കരുത്തുറ്റ ഓഹരികളാണെങ്കിൽ പോലും ഇവിടെ സൂചിപ്പിച്ച ഘടകങ്ങൾ വില നിലവാരത്തെ നെഗറ്റീവായി ബാധിച്ചേക്കാം. ഇക്കാരണങ്ങളാൽ നിക്ഷേപമോ, വ്യാപാരമോ നടത്തുന്നവർ വാർത്തകൾ, സൂചികകൾ, സെക്ടർ എന്നിവയെ കൃത്യമായി നിരീക്ഷിക്കേണ്ടതാണ്.