നിക്ഷേപിക്കാതെ മാറി ഇരിക്കുന്നതിലാണ് റിസ്ക് കൂടുതൽ
1018 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമിതവായി ചെലവഴിച്ച് പണം മിച്ചം പിടിക്കാനുള്ള സംസ്കാരം ജനങ്ങൾക്കിടയിൽ ശക്തമായിരുന്നിട്ടുകൂടി ഓഹരി നിക്ഷേപം തെരഞ്ഞെടുക്കുന്നവരുടെ എണ്ണം രാജ്യത്ത് തുലോം കുറവാണ്. അടുത്ത കാലത്ത് മുന്നേറ്റം പ്രകടമാണെങ്കിലും 5-6 ശതമാനം ഇന്ത്യക്കാർ മാത്രമേ ഓഹരിയിൽ നിക്ഷേപിക്കുന്നുള്ളൂ. മിക്കവർക്കും മിച്ചം പിടിക്കുന്ന പണം സേവിങ്സ് അക്കൗണ്ടുകളിൽ സൂക്ഷിക്കാനാണ് താത്പര്യം. താരതമ്യേന സുരക്ഷിതമാണെന്നുള്ള വിശ്വാസമാണ് ഇതിനു കാരണം. എന്നാൽ പണപ്പെരുപ്പ നിരക്കിനേക്കാൾ താഴെയുള്ള ആദായമാണ് ഇത്തരം പദ്ധതികളിൽ നിന്നും ലഭിക്കുന്നതെങ്കിൽ ക്രമേണ പണത്തിന്റെ മൂല്യവും ശോഷിക്കുന്നതായിരിക്കും. അതിനാൽ ശരിയായ അസറ്റ് ക്ലാസിൽ നിക്ഷേപിക്കേണ്ടത് അനിവാര്യതയാകുന്നു. ഈയൊരു പശ്ചാത്തലത്തിൽ നിക്ഷേപിക്കുന്നതിൽ മനസിലാക്കിയിരിക്കേണ്ട 5 കാര്യങ്ങളാണ് ഇത്തവണ വിശദീകരിക്കുന്നത്.