സാലറി അക്കൗണ്ടാണോ സേവിംഗ്സ് അക്കൗണ്ടാണോ നല്ലത് ?
1025 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസാലറി അക്കൗണ്ടും സേവിംഗ്സ് അക്കൗണ്ടും, സാധാരണക്കാർ സ്ഥിരം കേൾക്കുന്ന രണ്ട് ബാങ്കിംഗ് പദങ്ങളാണിത്. ഭൂരിഭാഗം ജോലിക്കാർക്കും ഇത്തരത്തിൽ 2 അക്കൗണ്ടും ഉണ്ടായേക്കാം. ഒറ്റനോട്ടത്തിൽ ഈ രണ്ടുതരം അക്കൗണ്ടുകളും ഒന്നാണെന്നു തോന്നാം, എന്നാൽ അങ്ങനെ അല്ല. ഒരു ബാങ്ക് അക്കൗണ്ട് എടുക്കാം എന്ന തീരുമാനത്തിൽ എത്തുമ്പോൾ ആളുകൾ ആദ്യം തിരയുക ആനുകൂല്യങ്ങൾ, ഓൺലൈൻ ബാങ്കിംഗ് സൗകര്യം, ചെക്ക്ബുക്ക്, ഡെബിറ്റ് കാർഡ് മുതലായവ ആണ്. ഇക്കാര്യങ്ങളിൽ ഈ രണ്ട് അക്കൗണ്ടുകളും ഏറെക്കുറെ സമാനമാണ്. എന്നാൽ സാലറി അക്കൗണ്ടുകൾക്കും സേവിംഗ്സ് അക്കൗണ്ടുകൾക്കും ഒരു പോലെയല്ലാത്ത ചില സ്വഭാവങ്ങളുണ്ട്. തൊഴിൽദാതാവ് ജീവനക്കാരന്റെ പ്രതിമാസ ശമ്പളം നിക്ഷേപിക്കുന്ന അക്കൗണ്ടാണ് സാലറി അക്കൗണ്ട്. ശമ്പളത്തിന് പുറമെ ഇൻസെന്റീവുകൾ, പെൻഷൻ, റീഇംബേഴ്സ്മെന്റുകൾ എന്നിവയും മറ്റും നൽകാൻ തൊഴിലുടമകൾ ഈ അക്കൗണ്ടുകൾ ഉപയോഗിക്കുന്നു. സൗജന്യ ഡെബിറ്റ് കാർഡുകൾ, പ്രൊമോ കോഡുകൾ പോലെ അധിക ആനുകൂല്യങ്ങൾ ഇവിടെ ലഭിക്കുന്നു.ഒരു സേവിംഗ്സ് അക്കൗണ്ട് എന്നാൽ ഒരു ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഏറ്റവും പൊതുവായ നിക്ഷേപ ഉപകരണമാണ്. ജോലിയുള്ളവർക്കും ഇല്ലാത്തവർക്കും പണം നിക്ഷേപിക്കാനും ഏത് സമയത്തും പിൻവലിക്കാനും കഴിയുന്ന ഒന്നാണിത്. ഇവിടെ നിക്ഷേപിക്കുന്ന പണം ഉപയോക്താക്കൾക്ക് അധിക നിയന്ത്രണങ്ങൾ ഇല്ലാതെ ഉപയോഗിക്കാം എന്നതാണ് സേവിംഗ്സ് അക്കൗണ്ടിന്റെ പ്രധാന നേട്ടം.