Barbie And Ruth Handler: 'ബാർബി' പറയാതെ പറയുന്ന റൂത് എന്ന സംരംഭകയുടെ കഥ
1098 views
business വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂലോകം മുഴുവൻ ബാർബി തരംഗം ആണ്. ഇതുവരെയുള്ള റെക്കോർഡുകൾ തകർത്തുള്ള കുതിച്ചോട്ടമാണ് ബാർബിയുടേത്. ലോകം കാത്തിരുന്ന ഓപ്പൺഹൈമർ സിനിമയെപോലും പിന്തളിയുള്ള കുതിപ്പ്. ഈ സമയം അൽപ്പം പുറകിലേക്ക് പോകാം. റൂത് മരിയാന ഹാൻഡ്ലർ എന്ന വീട്ടമ്മയിൽ ബാർബി എന്ന ആശയം ഉദിച്ച ആ കാലത്തേക്ക്. വർഷം 1959. രണ്ടാം ലോക മഹായുദ്ധം നടക്കുന്ന സമയം. റൂത് മരിയാന ഹാൻഡ്ലറും അവരുടെ കാമുകൻ എലിയറ്റും ഫർണിച്ചർ കച്ചവടം ആരംഭിച്ചു. ഇത് നല്ല രീതിയിൽ മുന്നോട്ടുപോകുമ്പോൾ ഇവർക്കൊപ്പം സുഹൃത്ത് ഹരോൾഡ് മാറ്റ് ബിസിനസ്സ് പങ്കാളിയായി. ഇവിടെനിന്നുമാണ് ബാർബിയുടെ മാതൃ കമ്പനിയായ മാറ്റൽ ആരംഭിക്കുന്നത്. വീട്ടുപകരണ സാധനങ്ങളായിരുന്നു മാറ്റൽ ആദ്യം നിർമിച്ചിരുന്നത്.