Billionaire Nikhil Kamath: ആസ്തിയുടെ പകുതിയും ദാനം ചെയ്യുമെന്ന് നിഖിൽ കമത്ത്
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻമാരുടെ ലിസറ്റ് എടുത്താൻ അതിൽ മുൻപന്തിയിൽ ഉണ്ടാകുന്ന ഒരു പേരുണ്ട്. നിഖിൽ കമത്ത്. 36 വയസുകാരനായ നിഖിൽ കാമത്തിന്റെ ആസ്തി ഏകദേശം 1.1 ബില്യൺ ഡോളറിലധികമാണ്. നിഖിൽ കാമത്തിന്റെ ജ്യേഷ്ഠൻ നിതിൻ കാമത്തിന്റെ ആസ്തി 2.7 ബില്യൺ ഡോളറാണ്. ഓഹരി വിപണി നിക്ഷേപകരെ സംബന്ധിച്ച് ഈ കമത്ത് സഹോദരങ്ങൾ സുപരിചിതമായിരിക്കും. ഇന്ത്യയിലെ പ്രമുഖ ട്രേഡിംഗ് പ്ലാറ്റ്ഫോമായ സെറോദയുടെ ശക്തികേന്ദ്രങ്ങളാണ് ഈ കമ്മത്ത് സഹോദരങ്ങൾ. സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച വ്യക്തിയാണ് നിഖിൽ കമത്ത്. എല്ലായ്പ്പോഴും ഒരു സംരംഭകത്വ മനോഭാവമായിരുന്നു നിഖിലിനുണ്ടായിരുന്നുത്. 14 -ാം വയസിൽ പഴയ ഫോണുകൾ വിൽക്കാൻ തുടങ്ങി. 10 -ാം ക്ലാസോടെ പഠനം ഉപേക്ഷിച്ചു.