നിഫ്റ്റി സൂചിക 17,500 നിലവാരം മറികടക്കുമോ? | Stock Market News | Nifty Analysis
തുടർച്ചയായ മൂന്നാം ദിവസവും ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. രാവിലെ മുതൽ പ്രകടമായ കടുത്ത ചാഞ്ചാട്ടത്തിനൊടുവിലാണ് പ്രധാന സൂചികകൾ നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തത്. എൻഎസ്ഇയുടെ മുഖ്യ സൂചികയായ നിഫ്റ്റി 0.22 ശതമാനം ഉയർന്നു 17,398-ലെത്തി. ചൊവ്വാഴ്ച മഹാവീർ ജയന്തിയുമായി ബന്ധപ്പെട്ട് ആഭ്യന്തര ഓഹരി വിപണികൾക്ക് അവധിയാണ്. അതേസമയം ബുധനാഴ്ച വിപണിയുടെ സാധ്യതകൾ സംബന്ധിച്ച വിശദാംശവും നിഫ്റ്റിയുടെ അടുത്ത നീക്കവുമാണ് ഈ വീഡിയോയിലൂടെ വിശകലനം ചെയ്യുന്നത്.businessTimesXP MalayalamUpdated: 4 Apr 2023, 5:30 pm